GeneralLatest NewsMollywood

പറമ്പു അടിച്ചു കത്തിക്കുക; തൂമ്പയും ചൂലുമായി സുരഭി ലക്ഷ്മി

എല്ലാം അതീവ ജാഗ്രതയോടെ... നിങ്ങളും വീട്ടിൽ തന്നെയല്ലേ. കുറച്ചു കാലം ഇങ്ങനെ പോട്ടെ. എല്ലാം നല്ലതിനാണെന്നേ. ഒക്കെ ശരിയാവും

ലോകം മുഴുവന്‍ കൊറോണ വൈറസ് വ്യപനത്തിന്റെ ഘട്ടത്തിലാണ്. രാജ്യം വൈറസ് വ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ലോക്ക് ഡൌണിലാണ്. ഷൂട്ടിംഗ് എല്ലാം നിര്‍ത്തിവയ്ക്കപ്പെട്ടിരിക്കുകയാണ്. കൊറോണക്കാലത്തെ വിശ്രമ വേളയിൽ സഹോദരനുമൊത്ത് തൂമ്പയും ചൂലുമായി പറമ്പിലേയ്ക്ക് ഇറങ്ങിയിരിക്കുകയാണ് നടി സുരഭി ലക്ഷ്മി.

കുറച്ചു കാലം ചില നല്ല കാര്യങ്ങള്‍ ചെയ്തു വീട്ടിലിരിക്കുന്നതു തന്നെയാണ് നല്ലതെന്നും ഇത് നാടിനു വേണ്ടിയാണെന്നും സുരഭി ലക്ഷ്മി ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് കുറിച്ചു.

‘കൊറോണ പണികൾ. പറമ്പു അടിച്ചു കത്തിക്കുക. അൽപ്പം കൃഷി, വായന, തുടങ്ങി നീളുന്നു ആ ലിസ്റ്റ്…… എല്ലാം അതീവ ജാഗ്രതയോടെ… നിങ്ങളും വീട്ടിൽ തന്നെയല്ലേ. കുറച്ചു കാലം ഇങ്ങനെ പോട്ടെ. എല്ലാം നല്ലതിനാണെന്നേ. ഒക്കെ ശരിയാവും..’–സുരഭി പറയുന്നു

shortlink

Related Articles

Post Your Comments


Back to top button