CinemaGeneralLatest NewsMollywoodNEWS

‘പഴയ ശോഭനയായിരുന്നു ശോഭന’ അനൂപിന്‍റെ കമന്‍റില്‍ പൊട്ടിച്ചിരിച്ച് ഷൂട്ടിങ് സെറ്റ്; വീഡിയോ

ശോഭന ഉള്‍പ്പെടുന്ന ഒരു ബിഹൈന്‍ഡ് ദ് സീന്‍സ് വിഡിയോ ആണ് സംവിധായകൻ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

സുരേഷ് ഗോപിയും ശോഭനയും കേന്ദ്ര കഥാപത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ‘വരനെ ആവശ്യമുണ്ട്’. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിച്ച ചിത്രം മികച്ച വിജയം നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ബിഹൈന്‍റ് ദി സീന്‍ രംഗം പുറത്ത് വിട്ടിരിക്കുകയാണ് സംവിധായകനായ അനൂപ് സത്യന്‍.

ശോഭന ഉള്‍പ്പെടുന്ന ഒരു ബിഹൈന്‍ഡ് ദ് സീന്‍സ് വിഡിയോ ആണ് സംവിധായകൻ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ശോഭനയുടെ കഥാപാത്രത്തിന് തന്‍റെ ചെറുപ്പത്തിലെ ഒരു ഫോട്ടോ അപ്രതീക്ഷിതമായി ലഭിക്കുന്ന രംഗമാണ് ചിത്രീകരിക്കുന്നത്. ഫോട്ടോ കൈയിൽ പിടിച്ചുകൊണ്ട് എതിരെയുള്ള കണ്ണാടിയിലേക്ക് നോക്കുന്നതായാണ് ഷോട്ട്. ഷോട്ട് എടുത്തുകൊണ്ടിരിക്കുമ്പോള്‍ ‘പണ്ടത്തെ ശോഭനയായിരുന്നു ശോഭന’ എന്ന് അനൂപ് കമന്‍റ് ചെയ്യുന്നു. ഇത് സെറ്റിലാകെ ചിരിപടർത്തി. ശോഭനയടക്കം ഇതുകേട്ട് ചിരിക്കുന്നത് വിഡിയോയിൽ കാണാം. ഈ ബിഹൈന്‍റ് ദി സീന്‍ വീഡിയോയും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.

shortlink

Related Articles

Post Your Comments


Back to top button