GeneralLatest NewsMollywood

‘ഫോണ്‍ വിളിച്ചാല്‍ നീ എടുക്കില്ല..! ഇതിനൊക്കെ നിനക്ക് മറുപടി അയയ്ക്കാം അല്ലേ.! ആസിഫിന് മറുപടിയുമായി കുഞ്ചാക്കോ

മലയാളത്തിലെ മുന്‍നിര നായകന്മാരെല്ലാം അണിനിരന്ന കാന്‍വാസില്‍ എന്നാല്‍ ആസിഫ് അലി ഉണ്ടായിരുന്നില്ല.

ലോക്ക് ഡൌണ്‍ ആയതിനാല്‍ താരങ്ങള്‍ എല്ലാവരും വീടുകളില്‍ തന്നെയാണ്. വീട്ടിലിരിക്കേണ്ടതിന്റെ ആവശ്യകത പങ്കുവച്ചു കൊണ്ട് ഒരു പോസ്റ്റര്‍ കഴിഞ്ഞ ദിവസം നടന്‍ കുഞ്ചാക്കോ ബോബന്‍ സോഷ്യല്‍ മീഡിയില്‍ പങ്കുവെച്ചിരുന്നു. മലയാളത്തിലെ മുന്‍നിര നായകന്മാരെല്ലാം അണിനിരന്ന കാന്‍വാസില്‍ എന്നാല്‍ ആസിഫ് അലി ഉണ്ടായിരുന്നില്ല. ഇതിനെ തുടര്‍ന്ന് പോസ്റ്റില്‍ കമന്റുമായി ആസിഫ് തന്നെ രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ ആസിഫിന്റെ കമന്റിന് കുഞ്ചാക്കോ നല്‍കിയ മറുപടി ചര്‍ച്ചയാകുന്നു.

‘ഫോണ്‍ വിളിച്ചാല്‍ നീ എടുക്കില്ല, ഇതിനൊക്കെ നിനക്ക് മറുപടി അയയ്ക്കാം അല്ലേ, ജോര്‍ദാനില്‍ കിടക്കുന്ന രാജുമോന്‍ വരെ ഫോണ്‍ എടുത്തു.’ എന്നാണ് ആസിഫിന് മറുപടിയായി കുഞ്ചാക്കോ കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button