GeneralKollywoodLatest News

ലോക്ഡൗണിനിടെ മാധ്യമപ്രവര്‍ത്തകന്റെ മരണം; സാന്ത്വനവുമായി വിജയ്‌ സേതുപതി മാധ്യമപ്രവര്‍ത്തകന്റെ വീട്ടില്‍

പ്രമുഖ സിനിമാ മാധ്യമ പ്രവര്‍ത്തകനാണ് നെല്ലായി ഭാരതി.

തെന്നിന്ത്യന്‍ സിനിമയിലെ മക്കള്‍ സെല്‍വനാണ് വിജയ്‌ സേതുപതി. ലോക്ഡൗണിനിടയില്‍ അന്തരിച്ച പ്രിയ മാധ്യമപ്രവര്‍ത്തകന്‍ നെല്ലായി ഭാരതിയുടെ വീട്ടില്‍ എത്തിയിരിക്കുകയാണ് താരം.

കൊറോണയുടെ പ്രതിരോധത്തിന്റെ ഭാഗമായി രാജ്യം ലോക്ക് ഡൌണില്‍ ആയതിനാല്‍ മരണചടങ്ങുകള്‍ക്ക് അധികം ആളുകള്‍ക്ക് പങ്കെടുക്കാന്‍ നിയന്ത്രണമുണ്ട്. ഈ അവസരത്തില്‍ ചെന്നൈയില്‍ പോരൂരില്‍ അന്തരിച്ച നെല്ലായി ഭാരതിയുടെ വീട്ടില്‍ എത്തുകയും പൊതുദര്‍ശനത്തിനു വച്ച മൃതശരീരത്തില്‍ പൂക്കളര്‍പ്പിച്ച് അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് പണവും കൈമാറുകയും ചെയ്ത ശേഷമാണ് വിജയ്‌ സേതുപതി മടങ്ങിയത്.

പ്രമുഖ സിനിമാ മാധ്യമ പ്രവര്‍ത്തകനാണ് നെല്ലായി ഭാരതി.

shortlink

Related Articles

Post Your Comments


Back to top button