പഴശ്ശി രാജയില്‍ ആദ്യം നല്‍കിയ വേഷത്തില്‍ നിന്ന് എന്നെ മാറ്റി: മനോജ്‌ കെ ജയന്‍

അത് തലയ്ക്കല്‍ ചന്തു എന്ന ട്രൈബല്‍ നേതാവിന്റെ വേഷമാണെന്ന്

ഹരിഹരന്‍ സംവിധാന ചെയ്ത കേരള വര്‍മ്മ പഴശ്ശി രാജ എന്ന ഇതിഹാസ സിനിമയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ എന്നും തനിക്ക് അഭിമാനമാണുള്ളതെന്ന് നടന്‍ മനോജ്‌ കെ ജയന്‍ അതിന്റെ കാരണം എന്തെന്നും മനോജ്‌ കെ ജയന്‍ ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വിശദീകരിക്കുന്നു.

‘പഴശ്ശി രാജയിലെ രണ്ടു വേഷങ്ങളില്‍ എന്നെ ഹരിഹരന്‍ സാര്‍ ചിന്തിച്ചു എന്നതാണ് ഈ സിനിമയില്‍ എനിക്ക് നല്‍കുന്ന വലിയ സന്തോഷം. ആദ്യം കൈതേരി അമ്പു എന്ന രാജവംശത്തിലെ കഥാപാത്രമായിരുന്നു എന്നോട് ചെയ്യാന്‍ പറഞ്ഞത്. പക്ഷെ പിന്നീട് കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഹരിഹരന്‍ സാര്‍ വിളിച്ചു പറഞ്ഞു. മനോജ്‌ നിങ്ങള്‍ ഇതില്‍ കൈതേരി അമ്പു ആയിരിക്കില്ല. ഞാന്‍ ഇതില്‍ നിങ്ങള്‍ക്ക് മറ്റൊരു വേഷം നല്‍കാനാണ് ആഗ്രഹിക്കുന്നത്. അത് തലയ്ക്കല്‍ ചന്തു എന്ന ട്രൈബല്‍ നേതാവിന്റെ വേഷമാണെന്ന്. പഴശ്ശി രാജയുടെ രക്ഷകനായി എപ്പോഴും കൂടെയുള്ള ഈ കഥാപാത്രത്തിന് ആക്ഷന്‍ രംഗങ്ങളും കൂടാതെ നിങ്ങള്‍ക്ക് ഒരു ഹീറോയിന്‍ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. പത്മപ്രിയയാണ് ഈ സിനിമയിലെ എന്റെ നായിക കഥാപാത്രമായത്‌. കൈതേരി അമ്പു എന്ന രാജവംശത്തിലെ കഥാപാത്രമായും തലയ്ക്കല്‍ ചന്തു എന്ന ട്രൈബല്‍ കഥാപാത്രമായും എന്നെ തന്നെ ഹരിഹാന്‍ സാറിന്റെ മനസ്സില്‍ തോന്നി എന്നുള്ളത് എനിക്ക് ലഭിച്ച വലിയ അംഗീകാരങ്ങളില്‍ ഒന്നാണ്’. ‘പഴശ്ശി രാജ’ എന്ന സിനിമയുടെ ഓര്‍മ്മകള്‍ പങ്കുവെച്ചുകൊണ്ട് മനോജ്‌ കെ ജയന്‍ പറയുന്നു.

Share
Leave a Comment