CinemaGeneralLatest NewsMollywoodNEWS

വീടിന്റെയും വീട്ടുകാരുടെയും നാടിന്റെയും സുരക്ഷ ഇനി സ്ത്രീകളുടെ കൈകളിലാണ്; സുരാജ് വെഞ്ഞാറമൂട്

വീട്ടിലിരിക്കണമെന്ന് എത്രയൊക്കെ പറഞ്ഞാലും ഞങ്ങള്‍ ചിലപ്പോള്‍ കേട്ടെന്ന് വരില്ല

കൊറോണ വൈറസ് കേരളത്തിൽ പടർന്ന് പിടക്കുന്ന പശ്ചാത്തലത്തിൽ ജനങ്ങള്‍ കര്‍ശനമായി സാമൂഹിക അകലം പാലിക്കണമെന്നും വീടുകളില്‍ കഴിയണമെന്നും സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും നിര്‍ദേശിക്കുന്നത് അനുസരിക്കണമെന്നും നടൻ സുരാജ് വെഞ്ഞാറമൂട്. ഒപ്പം ഇനി അത് തടയാന്‍ വീട്ടിലിരിക്കുന്ന സ്ത്രീകള്‍ക്കേ കഴിയൂ എന്നും നടൻ പറയുന്നു. സര്‍ക്കാരിന്റെ ബ്രേക്ക് ദ ചെയിന്‍ ക്യാമ്പെയ്‌ന്റെ ഭാഗമായി പങ്കുവെക്കുന്ന വീഡിയോയിലെ നടന്റെ വാക്കുകളാണിത്.

 

 

View this post on Instagram

 

#breakthechain

A post shared by Suraj Venjaramoodu (@surajvenjaramoodu) on

‘ഞങ്ങള്‍ ഈ ആണുങ്ങളുടെ സ്വഭാവം നിങ്ങള്‍ക്കറിയാമല്ലോ. പുറത്തിറങ്ങുന്ന ശീലം. വീട്ടിലിരിക്കണമെന്ന് എത്രയൊക്കെ പറഞ്ഞാലും ഞങ്ങള്‍ ചിലപ്പോള്‍ കേട്ടെന്നു വരില്ല. പ്രത്യേകിച്ച് കാര്യമൊന്നുമുണ്ടായിട്ടല്ല. എന്നാലും ചുമ്മാ ഓരോന്നു പറഞ്ഞു പുറത്തിറങ്ങും. പുറത്തു ചാടാന്‍ ശ്രമിക്കുന്ന ചേട്ടന്‍മാരെ വീട്ടിലിരിക്കുന്ന ചേച്ചിമാര്‍ വേണം തടയാന്‍. തടയണം. ഒരു കാര്യം ഏല്‍പ്പിച്ചു കഴിഞ്ഞാല്‍ അത് നിങ്ങള്‍ എങ്ങനെയെങ്കിലും ഭംഗിയായി സാധിപ്പിച്ചെടുത്തോളും. വീടിന്റെയും വീട്ടുകാരുടെയും നാടിന്റെയും ഒക്കെ സുരക്ഷ ഇനി നിങ്ങളുടെ കൈകളിലാണ്.’ സുരാജ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button