CinemaGeneralLatest NewsMollywoodNEWS

അവിടെ വലിയ അഹങ്കാരത്തോടെ ഒരു മനുഷ്യന്‍ ഇരിപ്പുണ്ടായിരുന്നു, മമ്മൂട്ടിയോട് ആരും പറയാത്തത് ഞാന്‍ തുറന്നു പറഞ്ഞു : സീമ

'സ്ഫോടനം' എന്ന സിനിമയുടെ ലൊക്കേഷനില്‍ എനിക്ക് ഓര്‍മ്മയുള്ളത് ഒരേയൊരു കാര്യമാണ്

മലയാളത്തില്‍ ഏറ്റവും മുന്നില്‍ നിന്ന താര ജോഡികളായിരുന്നു മമ്മൂട്ടി സീമ. ഐവി ശശി- എംടി -മമ്മൂട്ടി – സീമ ടീം നിരവധി ബോക്സ് ഓഫീസ് ഹിറ്റുകള്‍ മലയാളത്തിനു സമ്മാനിച്ചിട്ടുണ്ട്. സിനിമയിലെ തന്റെ ഭാഗ്യ നായകനെ ആദ്യമായി കണ്ട നിമിഷത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് സീമ. 1981-ല്‍ പിജി വിശ്വംഭരന്‍ സംവിധാനം ചെയ്ത ‘സ്ഫോടനം’ എന്ന സിനിമയിലെ ലൊക്കേഷനില്‍ വച്ചാണ് താന്‍ ആദ്യമായി മമ്മൂട്ടിയെ കണ്ടതെന്നും കണ്ടമാത്രയില്‍ തന്നെ അഹങ്കാരത്തോടെ അവിടെ ഇരുന്ന മമ്മൂട്ടി എന്ന വ്യക്തിത്വത്തോട് തനിക്ക് ഇഷ്ടം തോന്നിയെന്നും സീമ പറയുന്നു. ‘നിങ്ങളുടെ ഈ അഹങ്കാരം എനിക്ക് ഇഷ്ടമായി’, എന്നായിരുന്നു താന്‍ മമ്മൂട്ടിയുടെ മുഖത്ത് നോക്കി പറഞ്ഞതെന്നും സീമ പറയുന്നു.

‘ ‘സ്ഫോടനം’ എന്ന സിനിമയുടെ ലൊക്കേഷനില്‍ എനിക്ക് ഓര്‍മ്മയുള്ളത് ഒരേയൊരു കാര്യമാണ്. അവിടെ വലിയ അഹങ്കാരത്തോടെ ഒരു മനുഷ്യന്‍ ഇരിപ്പുണ്ടായിരുന്നു. ഞാന്‍ പോയി  പരിചയപ്പെട്ടു. പേര് ചോദിച്ചപ്പോള്‍ ‘മമ്മൂട്ടി’ എന്ന് പറഞ്ഞു. ‘എനിക്ക് നിങ്ങളുടെ ഈ അഹങ്കാരം  ഇഷ്ടമായി’, എന്ന്  പറഞ്ഞിട്ടാണ് ഞാന്‍ അന്ന് അവിടെ നിന്ന് പോയത്. പിന്നീട്    ‘തൃഷ്ണ’ എന്ന സിനിമയില്‍ ശശിയേട്ടന്‍ മമ്മൂട്ടിയെ നായകനാക്കാന്‍ തീരുമാനിച്ചു എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ശശിയേട്ടന്റെ തീരുമാനത്തെ പിന്തുണച്ചിരുന്നു’. സീമ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button