GeneralLatest NewsTV Shows

“നീ ആരാടി പുല്ലേ” അസഭ്യം പറഞ്ഞ വ്യക്തിയുടെ തെളിവുകള്‍ ശേഖരിക്കുകയാണെന്നു ആര്യ

സൈബര്‍ സെല്‍ നിര്‍ദ്ദേശമനുസരിച്ച്‌ ഞാന്‍ തെളിവുകള്‍ ശേഖരിക്കുകയാണ്. പലരും അതൊരു തമാശയായാണ് കാണുന്നത്. പക്ഷെ അതെന്തെന്ന് അവര്‍ വൈകാതെ അറിയും

ബിഗ് ബോസ് സീസണ്‍ 2 ഷോയിലെ ഒരു മത്സരാര്‍ത്ഥി ആയിരുന്നു നടി ആര്യ. മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളില്‍ ഒരാളായ ആര്യ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. ഇത്തരം വിമര്‍ശനങ്ങള്‍ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലേയ്ക്ക് മാറിയപ്പോള്‍ ഈ രാജ്യത്തെ സൈബര്‍സെല്ലിനോട് തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്ന് ആര്യ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.

ഇപ്പോള്‍ താരം പങ്കുവെച്ച ഒരു ചിത്രത്തിന് താഴെ അസഭ്യം പറയുന്ന ഒരു വ്യക്തിക്ക് ആര്യ നല്‍കിയ മറുപടി ചര്‍ച്ചയാകുന്നു. സാരിയുടുത്ത് നില്‍ക്കുന്ന ആര്യയുടെ ചിത്രത്തിന് താഴെ “നീ ആരാടി പുല്ലേ” എന്നാണ് ഒരു വ്യക്തി കമന്റ് ഇട്ടിരിക്കുന്നത്.

ആര്യ മറുപടി നല്‍കുന്നതിന് മുന്‍പ് ആരാധകരില്‍ ഒരാള്‍ ഇതിനു മറുപടി നല്‍കിയിരിക്കുന്നു. അതിനു ശേഷമാണ് ആര്യയുടെ മറുപടി. ‘സാരമില്ല സുഹൃത്തേ, അവര്‍ പറയട്ടെ. സൈബര്‍ സെല്‍ നിര്‍ദ്ദേശമനുസരിച്ച്‌ ഞാന്‍ തെളിവുകള്‍ ശേഖരിക്കുകയാണ്. പലരും അതൊരു തമാശയായാണ് കാണുന്നത്. പക്ഷെ അതെന്തെന്ന് അവര്‍ വൈകാതെ അറിയും. അതാണ് എന്റെ നിശബ്ദതയ്ക്കു പിന്നില്‍.’ ആര്യ കുറിച്ചു

shortlink

Related Articles

Post Your Comments


Back to top button