CinemaGeneralLatest NewsMollywoodNEWS

ആ സിനിമയില്‍ ഞാനുണ്ടായിരുന്നു പക്ഷെ പലര്‍ക്കും അത് ഞാനാണെന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല: പ്രയോജനം ചെയ്യാതെ പോയ കഥാപാത്രത്തെക്കുറിച്ച് ബൈജു സന്തോഷ്‌

പക്ഷേ വേണ്ടരീതിയിൽ ആ കഥാപാത്രത്തെ സിനിമയിൽ ഉപയോഗിച്ചിട്ടില്ല

ബാലതാരമായി മലയാള സിനിമയില്‍ തുടക്കം കുറിച്ച ബൈജു സന്തോഷ്‌ എന്ന നടനെ അരുണ്‍ കുമാര്‍ അരവിന്ദ് ആണ് വലിയ ഒരിടവേളയ്ക്ക് ശേഷം വീണ്ടും അഭിനയ രംഗത്ത് എത്തിച്ചത്. എണ്‍പതുകളില്‍ ബാലതാരമായും തൊണ്ണൂറുകളില്‍ നായകനായും സഹനടനായുമൊക്കെ തിളങ്ങിയ ബൈജു സന്തോഷ്‌ ഇന്ന് മലയാള സിനിമയിലെ അവിഭാജ്യ ഘടകമാണ്. തന്റെ രണ്ടാം വരവില്‍ തനിക്ക് ലഭിച്ച മികച്ച വേഷങ്ങളില്‍ ഒന്നായിരുന്നു സഖാവിലേതെന്നും പക്ഷെ അത് വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്തിയില്ല എന്നും ബൈജു സന്തോഷ്‌ പറയുന്നു. ‘ദേ പോയി ദാ വന്നു’ എന്ന് പറയും പോലെയുള്ള ഒരു വേഷമായിരുന്നു അതെന്നും ആ കഥാപാത്രം ചെയ്തത് താന്‍ ആണെന്ന് പലര്‍ക്കും മനസിലായിട്ടില്ലെന്നും ബൈജു സന്തോഷ്‌ പറയുന്നു. കേരളകൗമുദി ഫ്ലാഷ് മൂവിസിന് അനുവദിച്ച അഭിമുഖത്തിലാണ് സഖാവിലെ കഥാപാത്രത്തെക്കുറിച്ച് ബൈജു സന്തോഷ്‌ തുറന്നു സംസാരിച്ചത്.

‘സഖാവിൽ ഗംഭീര ഗെറ്റപ്പായിരുന്നു. മികച്ച വേഷമാണെന്ന അഭിപ്രായം എനിക്കില്ല. ഒരുപാട് സാധ്യതകൾ ഉള്ള ഒരു കഥാപാത്രമായിരുന്നു ഗരുഡ കങ്കാണി. പക്ഷേ വേണ്ടരീതിയിൽ ആ കഥാപാത്രത്തെ സിനിമയിൽ ഉപയോഗിച്ചിട്ടില്ല. ‘ദാ വന്നു ദേ പോയി’ എന്ന് പറയുംപോലെയുള്ള അവസ്ഥയായിരുന്നു. ശരിക്കും മറ്റൊരാൾ ചെയ്യേണ്ട കഥാപാത്രമായിരുന്നു സഖാവിലേത്. പെട്ടെന്ന് ആ ആർട്ടിസ്റ്റിനെ കിട്ടാത്ത അവസ്ഥയിലായിരുന്നു എനിക്ക് അവസരം ലഭിക്കുന്നത്. ഞാൻ അപ്പോൾ പുത്തൻപണത്തിന്റെ ചിത്രീകരണം കഴിഞ്ഞു നിൽക്കുന്ന സമയമായിരുന്നു. പലർക്കും ആ കഥാപാത്രം കണ്ടിട്ട് ഞാൻ ആണെന്ന് മനസിലായില്ല. നടൻ മുകേഷ് ഉൾപ്പെടെ ഒരുപാടുപേർ നല്ല അഭിപ്രായം പറഞ്ഞ ഒരു കഥാപാത്രമായിരുന്നു അത്. ഡബ്ബിങ്പോലും അന്നുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായിരുന്നു. മലയാളവും തമിഴും ഇടകലർന്ന തരം ഭാഷ ഡബ്ബ് ചെയ്യാൻ ഞാൻ അൽപ്പം ബുദ്ധിമുട്ടി എന്ന് പറയാം. തല മൊട്ടയടിക്കാനൊക്കെ ആദ്യം എനിക്ക് താല്പര്യമുണ്ടായിരുന്നില്ല. മറ്റ് ഗെറ്റപ്പുകളിൽ വരുന്ന വേഷങ്ങൾ ചിലപ്പോൾ നഷ്ട്ടമായേക്കാം. പിന്നെ എന്നെത്തേടിവന്ന ഒരു നല്ല കഥാപാത്രം നഷ്ട്ടപ്പെടുത്തേണ്ട എന്ന് വിചാരിച്ചതുകൊണ്ടാണ് ആ കഥാപാത്രം സ്വീകരിച്ചത്’. ബൈജു സന്തോഷ്‌ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button