CinemaGeneralLatest NewsMollywoodNEWS

രാവിലെ എഴുന്നേൽക്കുമ്പോൾ മേക്കപ്പ് ഇല്ലാതെ എങ്ങനെയുണ്ടാകും ; ചലഞ്ച് ഏറ്റെടുത്ത് അഞ്ജലി അമീർ

ബിഗ് ബോസ് സീസൺ വണിൽ വൈൽഡ് കാർഡ് എൻട്രി വഴി അഞ്ജലി മത്സരാർത്ഥിയായി എത്തിയിരുന്നു.

മോഡലും നടിയുമായ ട്രാൻസ്ജെൻഡർ താരമാണ് അഞ്ജലി അമീർ. ബിഗ് ബോസ് സീസൺ വണിൽ വൈൽഡ് കാർഡ് എൻട്രി വഴി അഞ്ജലി മത്സരാർത്ഥിയായി എത്തിയിരുന്നു. എന്നാൽ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് അഞ്ജലിയ്ക്ക് ഷോയിൽ നിന്ന് പുറത്തു പോകേണ്ടി വന്നിരുന്നു. ഷോയിൽ  പങ്കെടുക്കാനായത് തന്റെ സമൂഹത്തിന് ലഭിച്ച അംഗീകാരമായിരുന്നും എന്നും അഞ്ജലി പറഞ്ഞിരുന്നു. പിന്നീട് താരം മമ്മൂട്ടിയുടെ നായികയായി പേരന്‍പ് എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. കൂടതെ
തന്റെ ജീവിതം സിനിമ ആകുന്നതിലും, ആ സിനിമയിൽ താൻ തന്നെ തന്റെ അനുഭവങ്ങൾ പറയുന്നതിന്റെയും ത്രില്ലിലാണ് അഞ്ജലി അമീർ.

സോഷ്യൽ മീഡിയയിലും സജീവമായ അഞ്ജലി പങ്കുവെയ്ക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും മറ്റും വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ലോക്ക്ഡൗൺ കാലത്ത് പുതിയൊരു ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് താരം. രാവിലെ എഴുന്നേൽക്കുമ്പോൾ, മേക്കപ്പ് ഇല്ലാതെ എങ്ങനെയുണ്ടാകും എന്ന ചലഞ്ചാണ് അഞ്ജലി ഏറ്റെടുത്തത്. ഒപ്പം തന്റെ ഒരു ചിത്രവും അഞ്ജലി പങ്കുവെച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button