GeneralLatest NewsTV Shows

അതൊന്നും എന്റേതല്ല! ചതികള്‍ തുറന്നു പറഞ്ഞ് രജിത് കുമാര്‍

ലൈവിലെത്തിയതാണ് ഒര്‍ജിനല്‍ അക്കൗണ്ട് താരം വെളിപ്പെടുത്തിയത്. ഒപ്പം ആരും ചതി കുഴിയില്‍ വീഴരുതെന്ന നിര്‍ദ്ദേശവും നല്‍കി.

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് 75-ആം ദിനം ബിഗ്‌ ബോസ് ഷോ അവസാനിപ്പിച്ചിരിക്കുകയാണ്. ഈ ഷോയില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉണ്ടായിരുന്ന മത്സരാര്‍ഥിയായിരുന്നു രജിത് കുമാര്‍. എന്നാല്‍ സഹ താരത്തിന്റെ കണ്ണില്‍ മുളക് തേച്ച സംഭവത്തില്‍ താരം ഷോയില്‍ നിന്നും പുറത്തായി. കോവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയ രജിത്തിനെ സ്വീകരിക്കാന്‍ ആരാധകര്‍ എയര്‍പോര്‍ട്ടില്‍ വന്നത് വലിയ ചര്‍ച്ചയായിരുന്നു. ഇതിന്റെ പേരില്‍ രജിത്തിനെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

തന്റെ പേരിലുള്ള ഫേക്ക് സോഷ്യല്‍ മീഡിയ പേജുകളെ കുറിച്ച്‌ തുറന്നു പറഞ്ഞ് രജിത്. ലൈവിലെത്തിയതാണ് ഒര്‍ജിനല്‍ അക്കൗണ്ട് താരം വെളിപ്പെടുത്തിയത്. ഒപ്പം ആരും ചതി കുഴിയില്‍ വീഴരുതെന്ന നിര്‍ദ്ദേശവും നല്‍കി.

”നിങ്ങളാരും ചതികുഴിയില്‍ വീണ് പോവാന്‍ പാടില്ല. സോഷ്യല്‍ മീഡിയ ഒരുപാട് ഗുണങ്ങള്‍ ചെയ്യുന്നുണ്ട്. എന്നാല്‍ ചിലയിടങ്ങളില്‍ ചതികുഴികള്‍ ഒളിഞ്ഞിരിപ്പുണ്ട്. അതിന് മികച്ച ഉദ്ദാഹരണം ഞാന്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോള്‍ ഞാന്‍ പോലുമറിയാതെ എന്റെ പേരില്‍ ഫേക്ക് ഐഡിയിലൂടെ ഞാന്‍ വരുന്നത് അറിയിച്ച്‌ വലിയ പ്രശ്‌നമുണ്ടായി. അതിന്റെ പേരില്‍ നിരപരാധിയായ എനിക്ക് വരെ പോലീസ് സ്‌റ്റേഷനില്‍ കയറേണ്ടി വന്നു. എന്നെ സ്‌നേഹിക്കുന്ന എന്റെ സഹോദരങ്ങള്‍ ഒരിക്കലും ചതിക്കുഴിയില്‍ വീഴാന്‍ പാടില്ല. സൈബര്‍ സെല്ലില്‍ ഞാന്‍ പരാതി കൊടുത്തിട്ടുണ്ട്. ” ഫേക്ക് ഐഡികള്‍ കുറേയുണ്ട്. ഇത് എന്റെ പേജ് അല്ലെന്നും ഒര്‍ജിനല്‍ പേജ് വേറൊന്നുമാണെന്ന് രജിത് കുമാര്‍ വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments


Back to top button