CinemaGeneralLatest NewsMollywoodNEWS

ഐക്യദീപം തെളിയിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്തുണയുമായി മമ്മൂട്ടി; ഏറ്റെടുത്ത് ആരാധകരും

രാജ്യത്തിന്‍റെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഐക്യദീപം തെളിയിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്തുണയുമായി മമ്മൂട്ടി

മഹാമാരിയായി പടരുന്ന കൊവിഡ് 19ന് എതിരെയുള്ള രാജ്യത്തിന്‍റെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഐക്യദീപം തെളിയിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്തുണയുമായി മമ്മൂട്ടി, ഐക്യദീപത്തിന് തന്‍റെ എല്ലാ പിന്തുണയും ഉണ്ടെന്നും എല്ലാവരും അതില്‍ പങ്കാളികളാവണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്‍ത വീഡിയോയിലൂടെ മമ്മൂട്ടി പറഞ്ഞു.

ഇന്ന് “കൊവിഡ് എന്ന മഹാവിപത്തിനെതിരെ നമ്മുടെ നാട് ഒറ്റക്കെട്ടായി, ഒറ്റ മനസ്സോടെ എല്ലാ കഷ്ട നഷ്ടങ്ങളും സഹിച്ച് പോരാടുന്ന ഈ സന്ദര്‍ഭത്തില്‍ നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന പ്രകാരം നാളെ ഏപ്രില്‍ അഞ്ചിന് രാത്രി 9 മണി മുതല്‍ ഒന്‍പത് മിനിറ്റു നേരം എല്ലാവരും അവരവരുടെ വീടുകളില്‍ ഐക്യദീപത്തിന് എന്‍റെ എല്ലാ പിന്തുണയും, എല്ലാ ആശംസകളും. ഐക്യത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പ്രതീകമായ ഈ മഹാസംരംഭത്തിന് എല്ലാവരും പങ്കാളികളാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, അഭ്യര്‍ഥിക്കുന്നു”, മമ്മൂട്ടി വ്യക്തമാക്കി.

https://www.facebook.com/Mammootty/videos/204006334232827/

shortlink

Related Articles

Post Your Comments


Back to top button