CinemaGeneralKollywoodLatest NewsNEWS

കോവിഡ്-19 : തമിഴ് സിനിമാ ഇൻ‍ഡസ്ട്രിയിൽ 20 ലക്ഷം നൽകി നയൻതാര

സൂര്യ,കാർത്തി ,വിജയ് സേതുപതി, രജനികാന്ത്, ശിവ കാർത്തികേയൻ തുടങ്ങി നിരവധി താരങ്ങൾ സാമ്പത്തികസഹായവുമായി എത്തിയിരുന്നു

സൗത്ത് ഇന്ത്യയിലെ തന്നെ മികച്ച പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാളാണ് നയൻതാര. ഇപ്പോഴിതാ കൊവിഡ് 19ന്റെ ഭീതിയെ തുടർന്ന് രാജ്യം ലോക്ക് ഡൗൺ ആയതോടെ തൊഴിൽ നഷ്ടമായ തമിഴ് സിനിമാ മേഖലയിലെ ദിവസ വേതനക്കാർക്കായ് 20 ലക്ഷം രൂപ നൽകിയിരിക്കുകയാണ് താരം. സൗത്ത് ഇന്ത്യൻ ഫിലിം എംപ്ലോയീസ് (ഫെഫ്‌സി) അസോസിയേഷൻ വേണ്ടിയാണ് നയൻതാര തുക നൽകിയത്‌.

സൂര്യ,കാർത്തി ,വിജയ് സേതുപതി, രജനികാന്ത്, ശിവ കാർത്തികേയൻ തുടങ്ങി നിരവധി താരങ്ങൾ സാമ്പത്തികസഹായവുമായി എത്തിയിരുന്നു. എന്നാൽ മുൻനിര നായികമാരും മറ്റു താരങ്ങളും സഹായവുമായി എത്തുന്നില്ലെന്ന് ആരോപണമുണ്ടായിരുന്നു. നിലവിൽ ഐശ്വര്യ രാജേഷ് (ഒരുലക്ഷം), നയൻതാര എന്നിവരാണ് ഫെഫ്സിക്ക് സാമ്പത്തിക സഹായം കൈമാറിയ നായികമാർ.

ഉപജീവനമാര്‍ഗം ഇല്ലാതായ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ആളുകളെ സഹായിക്കാന്‍ താരങ്ങള്‍ മുന്നോട്ട് വരണമെന്ന് അഭ്യർഥിച്ച് ഫെഫ്‌സി പ്രസിഡന്റ് ആര്‍കെ സെല്‍വമണി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് താരകുടുംബം സഹായവുമായെത്തിയത്.

shortlink

Related Articles

Post Your Comments


Back to top button