BollywoodCinemaGeneralLatest NewsNEWS

രാത്രിയും പകലും അദ്ധ്വാനിക്കുന്ന യോദ്ധാക്കള്‍ക്ക് നന്ദി; ശുചീകരണ തൊഴിലാളിക്ക് പുഷ്പവൃഷ്ടി നടത്തി; വീഡിയോ പങ്കുവച്ച് രവീണ ടണ്ടൻ

ശുചീകര

ഇന്ന് ലോകം മുഴുവൻ നേരിടുന്ന പ്രശ്നമാണ് കൊവിഡ്, കോവിഡ് 19 പ്രതിസന്ധികള്‍ക്കിടയില്‍ രാജ്യം ലോക്ഡൗണ്‍ ചെയ്തിരിക്കുകയാണ്, ഇതിനിടെ ശുചീകരണ തൊഴിലാളിക്ക് നോട്ടുമാലയിട്ടും പുഷ്പവൃഷ്ടിയും നടത്തി അഭിനന്ദിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്, ബോളിവുഡ് താരം രവീണ ടണ്ടണ്‍ ആണ് പഞ്ചാബില്‍ നിന്നുള്ള ദൃശ്യം ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.

ഇന്ത്യയിൽ ”പഞ്ചാബിലെവിടെയോ, രാവും പകലും ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളിക്ക് മേല്‍ പുഷ്പവൃഷ്ടി നടത്തുന്നു, രാത്രിയും പകലും അദ്ധ്വാനിക്കുന്ന യോദ്ധാക്കള്‍ക്ക് നന്ദി” എന്നാണ് രവീണ വീഡിയോക്കൊപ്പം കുറിച്ചിരിക്കുന്നത്.

എന്നാൽ തേസമയം, രാജ്യത്ത് കോവിഡ് പ്രതിസന്ധി തുടരുകയാണ്. 2902 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകഅരിച്ചിരിക്കുന്നത്. 68 പേര്‍ മരിച്ചു. 184 പേര്‍ക്ക് രോഗം ഭേദമായി.

shortlink

Related Articles

Post Your Comments


Back to top button