CinemaGeneralLatest NewsMollywoodNEWSUncategorized

അന്ന് ആ സൂപ്പര്‍ താരം എന്നോട് പറഞ്ഞു നയന്‍‌താര തെന്നിന്ത്യയിലെ സൂപ്പര്‍ നായികയാകും: മുന്‍കൂട്ടിയുള്ള പ്രവചനം വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

സംയുക്ത വര്‍മ്മയെ സെലെക്റ്റ് ചെയ്യുമ്പോഴും ജയറാം ഒപ്പമുണ്ടായിരുന്നു

ഡയാന എന്ന തിരുവല്ലാക്കാരി പെണ്‍കുട്ടിയെ നയന്‍‌താര എന്ന് പേരുമിട്ടു സിനിമയിലേക്ക് കൈപിടിച്ച് കയറ്റിയത് സത്യന്‍ അന്തിക്കാട് എന്ന സംവിധായകനാണ്. ജയറാം നായകനായ ‘മനസ്സിനക്കരെ’ എന്ന സിനിമയിലൂടെ തുടക്കം കുറിച്ച നയന്‍താരയെക്കുറിച്ച് മലയാളത്തിലെ ഒരു സൂപ്പര്‍ താരം നേരത്തെ തന്നെ ഒരു പ്രവചനം നടത്തിയിരുന്നു. ‘ഈ പെണ്‍കുട്ടി തെന്നിന്ത്യന്‍ സിനിമാ ലോകം കീഴടക്കുമെന്ന്’. നയന്‍സിന്റെ ആദ്യ നായകനായ ജയറാം തന്നെയാണ് അങ്ങനെയൊരു പ്രവചനം നടത്തിയത്. താനും ജയറാമുമൊക്കെ ഒന്നിച്ചിരുന്നാണ് നയന്‍താര എന്ന പുതുമുഖ നടിയെ മനസ്സിനക്കരെ എന്ന സിനിമയ്ക്ക് വേണ്ടി സെലക്റ്റ് ചെയ്തതെന്നും സത്യന്‍ അന്തിക്കാട് ഒരു ടോക് ഷോയില്‍ സംസാരിക്കവേ വ്യക്തമാക്കി.

‘തന്റെ സിനിമയില്‍ പുതുമുഖ നടിമാര്‍ വരുമ്പോള്‍ അതില്‍ യാദൃശ്ചികമായി ജയറാം നായകനാകുന്നത് കൊണ്ട് അത്തരം സന്ദര്‍ഭങ്ങളില്‍ അവരെ തെരഞ്ഞെടുക്കാന്‍ ജയറാമും ഒപ്പം ചേര്‍ന്നിട്ടുണ്ട്. സംയുക്ത വര്‍മ്മയെ സെലെക്റ്റ് ചെയ്യുമ്പോഴും ജയറാം ഒപ്പമുണ്ടായിരുന്നു. നയന്‍താരയെ സെലക്റ്റ് ചെയ്ത ശേഷം ജയറാം പറഞ്ഞത് മലയാളവും കടന്ന് ഈ പെണ്‍കുട്ടി സൂപ്പര്‍ താര നായികയായി ഉയരുമെന്നായിരുന്നു’. സത്യന്‍ അന്തിക്കാട് പറയുന്നു.

നയന്‍താരയുടെ ആദ്യ ചിത്രമായ ‘മനസിനക്കരെ’ വലിയ ഒരു വിജയമായി മാറിയിരുന്നു. പിന്നീട് മലയാളത്തില്‍ കുറച്ചു സിനിമകളില്‍ നായിക വേഷം ചെയ്തെങ്കിലും കോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള നായികയായി നയന്‍താര മാറുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button