CinemaGeneralKollywoodLatest NewsNEWS

ലോക്ക്ഡൗൺ; അന്തരിച്ച മാധ്യമ പ്രവര്‍ത്തകന്റെ വീട്ടിലെത്തി വിജയ് സേതുപതി; ഈ സമയത്ത് വീട്ടിലിരുന്നൂടെയെന്ന് ആരാധകർ

ലോക്ഡൗണ്‍ ലംഘിച്ചതിനെയാണ് സോഷ്യല്‍ മീഡിയ ചോദ്യം ചെയ്യുന്നത്

അടുത്തിടെ അന്തരിച്ച മാധ്യമപ്രവര്‍ത്തകന്റെ വസതിയില്‍ സഹായവുമായി എത്തിയ നടന്‍ വിജയ് സേതുപതിക്ക് എതിരെ സോഷ്യല്‍ മീഡിയ, ചെന്നൈയില്‍ പോരൂരില്‍ അന്തരിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ നെല്ലായി ഭാരതിയുടെ വീട്ടിലാണ് സേതുപതി എത്തിയത്, ലോക്ഡൗണ്‍ ലംഘിച്ചതിനെയാണ് സോഷ്യല്‍ മീഡിയ ചോദ്യം ചെയ്യുന്നത്.

കൂടാതെ പൊതുദര്‍ശനത്തിനു വെച്ച മൃതശരീരത്തില്‍ പൂക്കളര്‍പ്പിച്ച് അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് പണവും കൈമാറിയാണ് താരം മടങ്ങിയത്, സംഭവത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്, ലോക്ഡൗണിനിടെ വീട്ടില്‍ തന്നെ ഇരിക്കാന്‍ പറ്റില്ലെയെന്ന കമന്റുകളാണ് പ്രചരിക്കുന്നത്, എന്നാല്‍ സേതുപതിയുടെ പ്രവൃത്തിയെ പ്രശംസിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

വളരെ പ്രശസ്ത സിനിമാ മാധ്യമപ്രവര്‍ത്തകനാണ് അന്തരിച്ച നെല്ലായി ഭാരതി, മരണാനന്തര ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമടക്കം വളരെക്കുറച്ചു പേര്‍ മാത്രമേ എത്തിയിരുന്നുള്ളൂ.

shortlink

Related Articles

Post Your Comments


Back to top button