CinemaGeneralLatest NewsMollywoodNEWS

എന്തൊക്കെ സംഭവിച്ചാലും എല്ലാത്തിനും അവസാനം സത്യമേ ജയിക്കൂ ; ബിഗ് ബോസ് താരം വീണ നായർ

മോഹന്‍ലാലിനൊപ്പം നില്‍ക്കുന്നൊരു ചിത്രവുമായി എത്തിയിരിക്കുകയാണ് വീണ

മിനിസ്ക്രീനിലൂടെയും ബിഗ് സ്ക്രീനിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് വീണ നായര്‍. അതിനിടെയാണ് ബിഗ് ബോസിലേക്കും താരം മത്സരാര്‍ഥിയായി എത്തുന്നത്. ഷോയിലൂടെയാണ് വീണ നായരെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പ്രേക്ഷകര്‍ അറിയുന്നത്. ഷോയിൽ നിന്നും പുറത്തിറങ്ങിയ ശേഷം അവിടെ നിന്ന് ലഭിച്ച അനുഭവങ്ങളെ കുറിച്ച് നടി തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ മോഹന്‍ലാലിനൊപ്പം നില്‍ക്കുന്നൊരു ചിത്രവുമായി എത്തിയിരിക്കുകയാണ് വീണ. സോഷ്യൽ മീഡിയിലൂടെ പങ്കുവെച്ച ചിത്രത്തിനൊപ്പം മോഹന്‍ലാലിനെ കാണാനുള്ള ആഗ്രഹത്തെ കുറിച്ചും വീണ പറഞ്ഞു .

‘മൂന്ന് വര്‍ഷം മുന്‍പ് ലാലേട്ടനൊപ്പം ഒരു ഫോട്ടോ എടുക്കാനും ലാലേട്ടനെ ഒന്ന് കാണാനും കൊതിച്ചിരുന്നു. ഒരുപാട് ആഗ്രഹിച്ചാല്‍ അത് ലൈഫില്‍ സംഭവിക്കും. ദൈവത്തിന് നന്ദി. കുന്നികുരുവോളം ആഗ്രഹിച്ചു, കുന്നോളം തന്നു. ഒരുപാട് നെഗറ്റീവ്‌സ്, പോസിറ്റീവ്‌സ് ഒക്കെ സംഭവിച്ചാലും എല്ലാത്തിനും അവസാനം സത്യമേ ജയിക്കൂ. സത്യത്തിനെ ആയൂസുള്ളു. പിന്തുണച്ചവര്‍ക്കും വിമര്‍ശിച്ചവര്‍ക്കും നന്ദി. സ്റ്റേ ഹോം, സ്‌റ്റേ സേഫ്. ലോകാ സമസ്ത സുഖിനോ ഭവന്തു, ഈ സമയവും കടന്ന് പോകും’- വീണ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button