BollywoodGeneralLatest News

അങ്കിതയും 81കാരി അമ്മായിഅമ്മയും ; വര്‍ക്ക്‌ഔട്ട് വിഡിയോ കണ്ട് അമ്പരന്നു ആരാധകര്‍

ഒരു കാലില്‍ മുന്നോട്ടു ചാടുന്നതാണ് വിഡിയോ. വര്‍ക്ക്‌ഔട്ട് ഡ്രസിലാണ് അങ്കിത എങ്കില്‍ സാരിയാണ് ഉഷയുടെ വേഷം.

വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരജോഡികളാണ് മിലിന്ദ് സോമനും ഭാര്യ അങ്കിത കോന്‍വാറും. മോഡലിംഗ് രംഗത്ത് സജീവമായ ഇരുവരും വര്‍ക്ക്‌ഔട്ട് വിഡിയോകളിലൂടെ എന്നും ആരാധകരെ അമ്ബരപ്പിക്കാറുണ്ട്. . എന്നാല്‍ ഇത്തവണ മിലിന്ദിന്റെ 81 വയസുള്ള അമ്മയ്ക്കൊപ്പമാണ് അങ്കിതയുടെ വര്‍ക്കൗട്ട്. വീഡിയോയിലൂടെ സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചിരിക്കുകയാണ് അമ്മ.

ലോക്ക്ഡൗണിനെ തുടര്‍ന്ന് വീട്ടിലിരിക്കുന്നതിനിടയിലാണ് അങ്കിത അമ്മായിഅമ്മ ഉഷ സോമനൊപ്പം വര്‍ക്ക്‌ഔട്ട് നടത്തിയത്. ഒരു കാലില്‍ മുന്നോട്ടു ചാടുന്നതാണ് വിഡിയോ. വര്‍ക്ക്‌ഔട്ട് ഡ്രസിലാണ് അങ്കിത എങ്കില്‍ സാരിയാണ് ഉഷയുടെ വേഷം. 80 വയസുവരെ ജീവിച്ചിരിക്കാന്‍ പറ്റിയാല്‍ അമ്മയുടെ പോലെ ഹെല്‍ത്തിയായി ഇരിക്കാനാണ് താന്‍ ആ​ഗ്രഹിക്കുന്നതെന്നും അങ്കിത കുറിച്ചു. നിരവധി പേര്‍ക്ക് അമ്മ മാതൃകയാണെന്നും അങ്കിത പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button