CinemaGeneralLatest NewsMollywoodNEWS

‘അവൾ ഒരു കുഞ്ഞിക്കുട്ടിയെപോലെയാണ്’; വീണയെ കുറിച്ച് ആര്യ

ആര്യയുടെ വാക്കുകൾ കേൾക്കതെ ഒറ്റയ്ക്ക് ഗെയിം കളിച്ചിരുന്നെങ്കിൽ വീണയ്ക്ക് ഇടയ്ക്ക് വച്ച് പുറത്തു പോകേണ്ടി വരില്ലായിരുന്നു എന്നും ചില ആരോപണങ്ങൾ ഉയർന്നിരുന്നു

ബിഗ് ബോസ് സീസൺ രണ്ടിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ മത്സരാർത്ഥികളായിരുന്നു വീണ നായരും ആര്യയും . എന്നാൽ ഷോയിൽ ചില സന്ദർഭങ്ങളിൽ ഇരുവരും തമ്മിൽ തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്.
മാത്രമല്ല,ആര്യയുടെ വാക്കുകൾ കേൾക്കതെ ഒറ്റയ്ക്ക് ഗെയിം കളിച്ചിരുന്നെങ്കിൽ വീണയ്ക്ക് ഇടയ്ക്ക് വച്ച് പുറത്തു പോകേണ്ടി വരില്ലായിരുന്നു എന്നും ചില ആരോപണങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട കൂട്ടുകാരിയെ കുറിച്ച് പറയുകയാണ് ആര്യ. ബിഗ് ബോസ് എപ്പിസോഡ് വീണ്ടും പുനസംപ്രേക്ഷണം ചെയ്യുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസത്തെ എപ്പിസോഡിനെ പറ്റി  തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി സെക്ഷനിലൂടെ വിശദീകരിക്കുകയായിരുന്നു ആര്യ.

”വീണയുമായി തനിക്ക് പന്ത്രണ്ട് വർഷത്തെ ബന്ധമാണ് ഉള്ളത്. ഞങ്ങൾ പരസ്പരം എല്ലാ കാര്യങ്ങളും സംസാരിക്കുകയും പങ്ക് വയ്ക്കുകയും ചെയ്യുന്ന വ്യക്തികളുമാണ്. വീണ ഒരു കുഞ്ഞിക്കുട്ടിയെപോലെയാണ്. അത് ബിഗ് ബോസിൽ എത്തിയപ്പോൾ തന്നെ എനിക്ക് മനസ്സിലായിരുന്നു.  വളരെ ഇമോഷണൽ ആയിട്ടാണ് എല്ലാ കാര്യങ്ങളും അവൾ എടുക്കുന്നത്. മാത്രമല്ല പല കാര്യങ്ങൾക്കും വാശിയും സങ്കടവും ദേഷ്യവും എല്ലാം ഉണ്ടായിരുന്നു. വീട്ടിൽ പോകണമെന്നും വാശി. ഇത് ഇരുപത്തിനാല് മണിക്കൂറും കേൾക്കുമ്പോൾ ഞാൻ അവളെ മോട്ടിവേറ്റ് ചെയ്യുക മാത്രമാണ് നോക്കിയിട്ടുള്ളത്. കാരണം  അവൾക്ക് എത്രത്തോളം ആവശ്യമാണ് ഷോ എന്ന് എനിക്കറിയാമായിരുന്നു”- ആര്യ കുറിച്ചു.

Tags

Related Articles

Post Your Comments


Back to top button
Close
Close