CinemaGeneralLatest NewsMollywoodNEWS

‘ഇത്രയും വര്‍ഷമായിട്ടും എനിക്കു നല്‍കുന്ന സ്‌നേഹത്തിനും പിന്തുണയ്ക്കും തിരികെ തരാന്‍ സ്‌നേഹം മാത്രം’ ; നദിയ മൊയ്തു

എത്ര മനോഹരമാണ്..എന്റെ ആദ്യചിത്രം

കൊറോണ കാലത്ത് ഇൻസ്റ്റഗ്രമിൽ അക്കൗണ്ട് തുടങ്ങിയിരിക്കുകയാണ് നടി നദിയ മൊയ്തു. ‘നോക്കെത്താദൂരത്ത് കണ്ണ്‌നട്ട്’ എന്ന ചിത്രത്തിലെ ഓർമകൾ പങ്കുവെച്ചുകൊണ്ടാണ് നദിയയുടെ വരവ്. മോഹന്‍ലാല്‍, പത്മിനി, നദിയ മൊയ്തു ഇവരായിരുന്നു ഈ ചിത്രത്തിലെ പ്രധാന താരങ്ങള്‍. പത്മിനിയുടേയും നദിയയുടേയും എക്കാലത്തേയും മികച്ച ചിത്രങ്ങളിലൊന്നും കൂടിയാണ് ഇത്. സിംപ്ലി നദിയ എന്ന പേരിലാണ് താരം അക്കൗണ്ട് തുടങ്ങിയിരിക്കുന്നത്.

എത്ര മനോഹരമാണ്..എന്റെ ആദ്യചിത്രം.. സംവിധായകന്‍ ഫാസിലിനോടാണ് അതിന് ഞാന്‍ എന്നെന്നേക്കുമായി കടപ്പെട്ടിരിക്കുന്നത്. ഒരായിരം സ്‌നേഹം..ഇത്രയും വര്‍ഷമായി നിങ്ങള്‍ എനിക്കു നല്‍കുന്ന സ്‌നേഹത്തിനും പിന്തുണയ്ക്കും തിരികെ തരാന്‍ സ്‌നേഹം മാത്രമെന്നും നദിയ മൊയ്തു കുറിച്ചു.

 

1984 ലായിരുന്നു ചിത്രം പുറത്തിറങ്ങിത്. അന്നത്തെ മലയാളത്തിലെ മികച്ച നടിക്കുള്ള ഫിലിംഫെയര്‍ പുരസ്‌കാരവും തന്റെ ആദ്യചിത്രത്തിലൂടെ നദിയാ മൊയ്തു നേടിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button