CinemaGeneralLatest NewsMollywoodNEWS

‘രാജ്യത്തിന് വേണ്ടത് നിങ്ങളെ പോലുള്ളവരുടെ പിന്തുണ’; മമ്മൂട്ടിക്ക് നന്ദി അറിയിച്ച് നരേന്ദ്രമോദി

‘താങ്ക്യു മമ്മൂട്ടി’ എന്ന് അഭിസംബോധന ചെയ്താണ് മോദി ട്വിറ്ററില്‍ നന്ദി പ്രകടിപ്പിച്ചത്

കൊവിഡിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി ഞായറാഴ്ച രാത്രി എല്ലാവരും ദീപം തെളിയിക്കണമെന്ന ആഹ്വാനത്തിന് പിന്തുണ അറിയിച്ച നടന്‍ മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി മോദി. ‘താങ്ക്യു മമ്മൂട്ടി’ എന്ന് അഭിസംബോധന ചെയ്താണ് മോദി ട്വിറ്ററില്‍ നന്ദി പ്രകടിപ്പിച്ചത്.  ഐക്യത്തിനും സാഹോദര്യം നിലനിര്‍ത്തുന്നതിനും താങ്കളുടേത് പോലുള്ള മനസറിഞ്ഞ ആഹ്വാനങ്ങളാണ് കൊറോണക്കെതിരായ പോരാട്ടത്തില്‍ രാജ്യത്തിന് ആവശ്യമെന്നും മോദി കൂട്ടിച്ചേര്‍ത്തു. 9പിഎം9മിനിറ്റ് എന്ന ഹാഷ് ടാഗും പ്രധാനമന്ത്രി ഒപ്പം ചേര്‍ത്തിട്ടുണ്ട്.

 

കഴിഞ്ഞ ദിവസമായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്തുണ അറിയിച്ച് മമ്മൂട്ടി രംഗത്തെത്തിയത്. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായി ഈ മഹാസംരംഭത്തില്‍ എല്ലാവരും പങ്കാളികളാകണമെന്ന് ആഗ്രഹിക്കുന്നതായി വീഡിയോ സന്ദേശത്തില്‍ മമ്മൂട്ടി പറഞ്ഞിരുന്നു.

.

shortlink

Related Articles

Post Your Comments


Back to top button