BollywoodGeneralLatest News

പുരുഷന്‍മാരുടെ ടെക്‌സ്റ്റൈല്‍ ഷോപ്പില്‍ സെയില്‍സ് ഗേളായും ബാറില്‍ വെയ്ട്രസായും ജോലി ചെയ്തു; നടിയുടെ വെളിപ്പെടുത്തല്‍

റെസ്റ്റോറന്റുകള്‍, ബാറുകള്‍, ഷവര്‍മ ഷോപ്പ് എന്നിവിടങ്ങളില്‍ വെയ്ട്രസ് ആയി ജോലി ചെയ്തു. ടെലികോളിംഗ് മേഖലയിലും ലോട്ടറി വില്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഐറ്റം ഡാന്‍സിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് നോറ ഫത്തേഹി. സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം പതിനാറാം വയസുമുതല്‍ ജോലിക്ക് പോകേണ്ടി വന്നതിനെ കുറിച്ച്‌ വെളിപ്പെടുത്തിയിരിക്കുകയാണ് നോറ.

ഒരുപാട് സാമ്ബത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നതിനാല്‍ ആഹാരത്തിനായി ജോലിക്ക് ഇറങ്ങിയെന്നു താരം പറയുന്നു. ഹൈസ്ക്കൂള്‍ കാലത്ത് പഠനത്തിനു ശേഷം സെയില്‍ ഗേള്‍, ലോട്ടറി വില്‍പ്പനക്കാരി എന്നിങ്ങനെ ഒരുപാട് ജോലികള്‍ ചെയ്തതായി നോറഒരു അഭിമുഖത്തില്‍ പങ്കുവച്ചു. “പുരുഷന്‍മാരുടെ ടെക്‌സ്റ്റൈല്‍ ഷോപ്പില്‍ സെയില്‍സ് ഗേളായിരുന്നു. റെസ്റ്റോറന്റുകള്‍, ബാറുകള്‍, ഷവര്‍മ ഷോപ്പ് എന്നിവിടങ്ങളില്‍ വെയ്ട്രസ് ആയി ജോലി ചെയ്തു. ടെലികോളിംഗ് മേഖലയിലും ലോട്ടറി വില്‍ക്കുകയും ചെയ്തിട്ടുണ്ട്. ഒരിക്കല്‍ മക്‌ഡൊണാള്‍ഡിലും ജോലിക്ക് നിന്നു” താരം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button