GeneralLatest NewsMollywood

ദീപം തെളിക്കുന്നത് വൈറസിനെ കൊല്ലില്ല, പക്ഷേ ഇന്ന് രാത്രി ഒന്‍പത് മണിക്ക് താന്‍ ദീപം തെളിക്കും; പ്രിയദര്‍ശന്‍

രാജ്യത്തെ ജനങ്ങളുടെ കീര്‍ത്തി ഉയര്‍ത്തുകയെന്നതും അവരുടെ ആത്മബലം വര്‍ധിപ്പിക്കുക എന്നതുമാണ് പ്രധാനമന്ത്രി ദീപം തെളിക്കാന്‍ ആഹ്വാനം ചെയ്തതിലൂടെ ഉദ്ദേശിക്കുന്നത്

കൊവിഡ് 19 വൈറസിനെതിരെ ശക്തമായ പ്രതിരോധ നടപടികളാണ് രാജ്യത്ത് നടപ്പിലാക്കുന്നത്. കൊവിഡ് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തോട് ആഹ്വാനം ചെയ്ത ദീപം തെളിക്കല്‍ ഇന്നാണ്. രാത്രി 9 മണിക്ക് 9 മിനിട്ട് ലൈറ്റുകളെല്ലാം അണച്ച്‌ ദീപം തെളിക്കാന്‍ മറക്കരുതെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഒപ്പം നിന്നുകൊണ്ട് ഇന്ന് രാത്രി ഒന്‍പത് മണിക്ക് താന്‍ ദീപം തെളിക്കുമെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍.

ദീപം തെളിക്കുന്നത് വൈറസിനെ കൊല്ലില്ല, പക്ഷെ അത് രാജ്യത്തിന്റെ നാനാത്വത്തില്‍ ഏകത്വം എന്ന ആശയത്തെ ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ കീര്‍ത്തി ഉയര്‍ത്തുകയെന്നതും അവരുടെ ആത്മബലം വര്‍ധിപ്പിക്കുക എന്നതുമാണ് പ്രധാനമന്ത്രി ദീപം തെളിക്കാന്‍ ആഹ്വാനം ചെയ്തതിലൂടെ ഉദ്ദേശിക്കുന്നതെന്നും പറഞ്ഞ അദ്ദേഹം ഈ സമയത്ത് പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നവര്‍ക്ക് സ്വയം രാജ്യസ്നേഹി എന്ന് വിളിക്കാന്‍ സാധിക്കില്ലെന്നും പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button