CinemaGeneralLatest NewsMollywoodNEWS

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം വിട്ട് നൽകി ബിഗ് ബോസ് താരം ഡോ. രജിത് കുമാർ

സർക്കാർ ജീവനക്കാർ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടത്.

ബിഗ് ബോസ് ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ താരമാണ് ഡോ. രജിത് കുമാർ. ഷോയിൽ ഏറ്റവും അധികം ആരാധകരുള്ള മത്സരാർത്ഥി കൂടിയായിരുന്നു രജിത് കുമാർ. എന്നാൽ ലോകം മുഴുവവൻ കൊറോണ ഭീതിയിലാണ്. ഒപ്പം നമ്മുടെ രാജ്യവും സംസ്ഥാനവും അതുകൊണ്ടുതന്നെ സഹായം അഭ്യർത്ഥിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് എത്തിയിരുന്നു.

സർക്കാർ ജീവനക്കാർ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടത്. ഈ ചലഞ്ച് ഏറ്റെടുത്തു നിരവധിപേർ രംഗത്ത് വരികയും ചെയ്തു. ഇപ്പോഴിതാ ഈ ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് ബിഗ് ബോസ് താരം രജിത് കുമാർ.

‘ത്യാഗം -കൊറോണ ബാധിച്ച സമൂഹത്തെ സഹായിക്കാൻ സാലറി ചലഞ്ച്’എന്ന ക്യാപ്‌ഷൻ നൽകിക്കൊണ്ടാണ് അദ്ദേഹം താൻ ചലഞ്ച് ഏറ്റെടുത്തതായി പറയുന്നത്. നിരവധി ആളുകൾ ആണ് താരത്തെ പ്രകീർത്തിച്ചു കൊണ്ട് അദ്ദേഹത്തിന് കമന്റുകൾ നൽകുന്നത്.

shortlink

Related Articles

Post Your Comments


Back to top button