CinemaGeneralLatest NewsMollywoodNEWS

കള്ളനോട്ടവുമായി കുഞ്ഞ് അഹാന; വൈറലായി കൃഷ്‍ണകുമാര്‍ പങ്കുവച്ച ഫോട്ടോ

അച്ഛന്റെ പാത പിന്‍തുടര്‍ന്ന് എത്തി ആരാധകരുടെ മുഴുവന്‍ സ്‌നേഹവും സ്വാന്തമാക്കിയ പ്രിയതാരം

ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കിത്തിയ താരപുത്രിയാണ് അഹാന കൃഷ്ണ. പിന്നീട് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ അനിയത്തി കഥാപാത്രമായി എത്തി. ഇതിന് ശേഷം ലൂക്ക എന്ന ചിത്രത്തിലൂടെ കഴിഞ്ഞ വര്‍ഷം ടോവിനോയുടെ നായികയായിട്ടാണ് അഹാന കൃഷ്ണ തിരിച്ചെത്തിയത്.

ചിത്രത്തില്‍ നിഹാരികയായുളള നടിയുടെ പ്രകടനം ശ്രദ്ധേയമായി മാറിയിരുന്നു. ലൂക്കയ്ക്ക് പിന്നാലെ പതിനെട്ടാം പടി എന്ന ചിത്രത്തിലും അഹാന ശ്രദ്ധയമായ പ്രകടനമാണ് നടത്തിയത്. സോഷ്യൽ മീഡിയയിലും സജീവമായ താരം തന്റെ മറ്റ് വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ അഹാനയുടെ അച്ഛൻ നടൻ കൃഷ്ണകുമാർ പങ്കുവച്ച മകളുടെ കുട്ടിക്കാലത്തെ ചിത്രമാണ് വൈറലാകുന്നത്.

മലയാള സിനിമാലോകത്ത് അച്ഛന്റെ പാത പിന്‍തുടര്‍ന്ന് എത്തി ആരാധകരുടെ മുഴുവന്‍ സ്‌നേഹവും സ്വാന്തമാക്കിയ പ്രിയതാരം കൂടിയാണ് അഹാന .

shortlink

Related Articles

Post Your Comments


Back to top button