CinemaGeneralKollywoodLatest NewsNEWS

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയായി രമ്യകൃഷ്ണന്‍, എം.ജി.ആറായി ഇന്ദ്രജിത്ത്; വെബ് സീരിസ് ക്യൂനിന്റെ രണ്ടാം ഭാ​ഗമെത്തുന്നു

ഗൗതം മേനോനും പ്രശാന്ത് മുരുകേശനുമാണ് രണ്ടു ഭാഗങ്ങളുള്ള വെബ് സീരിസ് സംവിധാനം

പ്രശസ്തമായ വെബ് സീരിസ് ക്യൂനിൻ‍റെ രണ്ടാം ഭാ​ഗമെത്തുന്നു, തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയായി രമ്യകൃഷ്ണന്‍ എത്തിയ ശ്രദ്ധേയമായ വെബ് സീരിസിന്റെ രണ്ടാം ഭാ​ഗമാണിത്,, മലയാളിയായ പ്രമുഖ സംവിധായകന്‍ ഗൗതം മേനോനും പ്രശാന്ത് മുരുകേശനുമാണ് രണ്ടു ഭാഗങ്ങളുള്ള വെബ് സീരിസ് സംവിധാനം ചെയ്തിരിക്കുന്നത്.

പ്രസശ്ത സംവിധായകന്‍ ഗൗതം മേനോന്‍ അനിത ശിവകുമാറിന്റെ നോവലിനെ ആസ്പദമാക്കിയതാണ് സീരിസ് ഒരുക്കിയിരിക്കുന്നത്,, പഠനത്തില്‍ മുന്നില്‍ നിന്നിരുന്ന കുട്ടി സാഹചര്യങ്ങളുടെ സമ്മര്‍ദത്താല്‍ സിനിമയിലും തുടര്‍ന്ന് രാഷ്ട്രീയത്തിലുമെത്തി കരുത്തയാകുന്നതാണ് കഥ.

സീരിസിൽ എം.ജി.ആറായി നടന്‍ ഇന്ദ്രജിത്തും. എം.എക്‌സ് പ്ലെയര്‍ നിര്‍മ്മിക്കുന്ന വെബ് സീരിസ് 11 എപ്പിസോഡുകള്‍ ഉള്ള രണ്ടു ഭാഗങ്ങളാണുള്ളത്, ആദ്യ ഭാഗമാണ് ഗൗതം മേനോന് സംവിധാനം ചെയ്തിരിക്കുന്നത്. രണ്ടാം ഭാഗം പ്രശാന്ത് മുരുകേശന്‍ ഒരുക്കും.

shortlink

Related Articles

Post Your Comments


Back to top button