Film ArticlesGeneralLatest NewsMollywood

നിത്യഹരിത ഈണങ്ങളുടെ ശില്‍പ്പി; അര്‍ജ്ജുനന്‍ മാസ്റ്ററുടെ ഗാനങ്ങളിലൂടെ ഒരു യാത്ര

ചങ്ങനാശ്ശേരി ഗീത, പീപ്പിള്‍സ് തിയേറ്റര്‍, ദേശാഭിമാനി തിയേറ്റേഴ്‌സ്, ആലപ്പി തിയേറ്റേഴ്‌സ്, കാളിദാസ കലാകേന്ദ്രം, കെപിഎസി തുടങ്ങിയ നാടക സമിതികളില്‍ പ്രവര്‍ത്തിച്ചു. മുന്നൂറോളം നാടകങ്ങളിലായി എണ്ണൂറോളം പാട്ടുകള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്.

പാലരുവി കരയില്‍, കസ്തൂരി മണക്കുന്നല്ലോ കാറ്റേ, ചെമ്ബകത്തൈകള്‍ പൂത്താല്‍ , തങ്കഭസ്മക്കുറിയിട്ട തമ്ബുരാട്ടീ, ചെട്ടികുളങ്ങര ഭരണി നാളില്‍. പാടാത്ത വീണയും പാടും, പൗര്‍ണമി ചന്ദ്രിക തൊട്ടുവിളിച്ചു, തുടങ്ങിയ ഗാനങ്ങള്‍ ഇഷ്ടപ്പെടാത്ത മലയാളികള്‍ ഉണ്ടാകില്ല. പ്രായഭേദമന്യേ ഏവരുടെയും ചുണ്ടുകളില്‍ തത്തി ക്കളിക്കുന്ന ഒരു പിടി ഈണങ്ങളുടെ  തോഴന്‍ എംകെ അര്‍ജുനന്‍ മാസ്റ്റര്‍ വിടവാങ്ങി.

കൊച്ചി പള്ളുരുത്തിയിലെ വീട്ടില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 84 വയസ്സായിരുന്നു. ഇരുനൂറ് സിനിമകളിലായി ആയിരത്തിലേറെ ഗാനങ്ങള്‍ക്ക് ഈണമൊരുക്കിയ ഈ സംഗീത പ്രതിഭ 1968 ല്‍ കറുത്ത പൗര്‍ണമി എന്ന ചിത്രത്തിന് സംഗീതമൊരുക്കിയായിരുന്നു സിനിമയിലേയ്ക്ക് എത്തിയത്.

അഞ്ച് പതിറ്റാണ്ട് നീണ്ട അദ്ദേഹത്തിന്‍റെ സംഗീത ജീവിതത്തില്‍ മനോഹരങ്ങളായ നാടക ഗാനങ്ങളും ഉള്‍പ്പെടുന്നു. പള്ളിക്കുറ്റം എന്ന നാടകത്തിലാണ് ആദ്യം സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. തുടര്‍ന്ന് ചങ്ങനാശ്ശേരി ഗീത, പീപ്പിള്‍സ് തിയേറ്റര്‍, ദേശാഭിമാനി തിയേറ്റേഴ്‌സ്, ആലപ്പി തിയേറ്റേഴ്‌സ്, കാളിദാസ കലാകേന്ദ്രം, കെപിഎസി തുടങ്ങിയ നാടക സമിതികളില്‍ പ്രവര്‍ത്തിച്ചു. മുന്നൂറോളം നാടകങ്ങളിലായി എണ്ണൂറോളം പാട്ടുകള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. നാടകത്തിലെ മികച്ച സംഗീത സംവിധാനത്തിനുള്ള അംഗീകാരം പതിനഞ്ച് തവണ നേടിയ ഈ കലാകാരന്റെ ജീവിതത്തില്‍ വഴിത്തിരിവാകുന്നത് ദേവരാജന്‍ മാസ്റ്ററുമായുള്ള പരിചയമാണ്. അദ്ദേഹത്തിന് വേണ്ടി ഹാര്‍മോണിയം വായിക്കുമായിരുന്നു. ദേവരാജന്‍ മാഷാണ് അദ്ദേഹത്തെ കെ.പി.എ.സി.യില്‍ എത്തിച്ചത്. ഇരുപതോളം നാടകങ്ങളില്‍ കെ.പി.എ.സി.ക്കുവേണ്ടി പ്രവര്‍ത്തിച്ചു. കറുത്ത പൗര്‍ണമി എന്ന ചിത്രത്തിലെ ഹൃദയമുരുകി നീ, മാനത്തിന്‍മുറ്റത്ത്,എന്നീ ഗാനങ്ങള്‍ ശ്രദ്ധേയമായതോടെ കൂടുതല്‍ അവസരങ്ങള്‍ തേടിയെത്തി.

മാലയാളികള്‍ ഇന്നും ചുണ്ടോട്   ചേര്ക്കു‍ന്ന ഗാനങ്ങള്‍ ഒരുക്കിയ കൂട്ടുകെട്ടാണ് ശ്രീകുമാരന്‍തമ്ബി എംകെ അര്‍ജുനന്‍ ടീം. ആയിരക്കണക്കിന് ഗാനങ്ങള്‍ ഒരുക്കിയിട്ടും അര്‍ജുനന്‍ മാഷിന്  ആദ്യ  സംസ്ഥാന പുരസ്‌കാരം ലഭിച്ചത്  രണ്ടു വര്‍ഷം മുന്‍പ് മാത്രമായിരുന്നു.   ‘ഭയാനകം’ എന്ന ചിത്രത്തിന് വേണ്ടി ശ്രീകുമരന്‍ തമ്ബി എഴുതിയ ഗാനത്തിനായിരുന്നു ആ പുരസ്കാരം. ‘ഇത്രകാലം വൈകിയിട്ടും എന്റെ വരികളില്‍ പിറന്ന പാട്ടിലൂടെതന്നെ അദ്ദേഹം ആദരിക്കപ്പെട്ടതാണ് ആനന്ദം,’ എന്നായിരുന്നു മാഷുടെ പുരസ്‌കാരലബ്ധിയെക്കുറിച്ച്‌ ശ്രീകുമാരന്‍ തമ്ബിയുടെ പ്രതികരണം.

1964-ല്‍ ആയിരുന്നു അര്‍ജ്ജുനന്‍ മാഷിന്റെ വിവാഹം. 1982-ലുണ്ടായ വാഹനാപകടം അദ്ദേഹത്തിന്‌ ഏറെ ശാരീരികബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചതോടെ രണ്ടുവര്‍ഷം കിടക്കയില്‍ത്തന്നെ കഴിയേണ്ടി വന്നു. മാനത്തിന്‍ മുറ്റത്ത്, ഹൃദയമുരുകി നീ, പൗര്‍ണ്ണമിച്ചന്ദ്രിക തൊട്ടുവിളിച്ചു, യദുകുല രതിദേവനെവിടെ, നിന്‍ മണിയറയിലെ, പാലരുവിക്കരയില്‍, കസ്തൂരി മണക്കുന്നല്ലോ, ആയിരം അജന്താശില്പങ്ങളില്‍, രവിവര്‍മ്മച്ചിത്രത്തിന്‍ രതിഭാവമേ തുടങ്ങിയ ഗാനങ്ങള്‍ അര്‍ജ്ജുനന്‍ മാസ്റ്റര്‍ ഈണം പകര്‍ന്ന് ഹിറ്റായവയില്‍ ചിലത് മാത്രമാണ്.

പിണക്കങ്ങളോ പരിഭവമൊ ഇല്ലാതെ ശുദ്ധ സംഗീതത്തിന്റെ മാന്ത്രികതയില്‍ ഈണങ്ങള്‍കൊണ്ട് അനശ്വരത സൃഷ്ടിച്ച ഈ സംഗീത പ്രേമികളുടെ മനസ്സില്‍ ഇനിയും ജീവിക്കും.

shortlink

Related Articles

Post Your Comments


Back to top button