CinemaGeneralLatest NewsMollywoodNEWS

വീണ്ടും ചില വീട്ടുവിശേഷങ്ങളിലൂടെ രജിത് കുമാര്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നു

ജഗതീഷ്,ടിനി ടോം,ബിജുക്കുട്ടന്‍,കലാഭവന്‍ പ്രജോദ് എന്നിവരും ഈ ഷോയിലുണ്ടാകും

ബിഗ് ബോസിന് ശേഷം വീണ്ടും മറ്റൊരു പരിപാടിയിലൂടെ രജിത് കുമാര്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ്. മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായി നൂതനസാങ്കേതികവിദ്യയുടെ സംവിധാനങ്ങളുടെ സഹായത്തോടെ ഒരുക്കുന്ന പരിപാടി, വീണ്ടും ചില വീട്ടുവിശേഷങ്ങള്‍ ഏഷ്യാനെറ്റില്‍ തുടങ്ങുകയാണെന്ന്. പരിപാടിയുടെ പ്രമോ വീഡിയോ സോഷ്യൽ മീഡിയിൽ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ഷൂട്ടിങ്ങുകള്‍ നിര്‍ത്തിയ സാഹചര്യത്തില്‍ സംപ്രേക്ഷണം തുടങ്ങുന്ന ഈ പരിപാടിയില്‍ ജഗതീഷ്,ടിനി ടോം,ബിജുക്കുട്ടന്‍,കലാഭവന്‍ പ്രജോദ് എന്നിവരും ഉണ്ടാകും. രജിത് കുമാറിനെ വീണ്ടും കാണാനാവുമെന്നും അത് ഏഷ്യാനെറ്റിലൂടെ തന്നെയായതില്‍ സന്തോഷമുണ്ടെന്നും വ്യക്തമാക്കിയാണ് ആരാധകര്‍ എത്തിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments


Back to top button