GeneralHollywoodLatest NewsWorld Cinemas

നടി ഹോണര്‍ ബ്ലാക്ക് മാന്‍ അന്തരിച്ചു

വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാണ് മരണകാരണമെന്ന് കുടുംബം അറിയിച്ചു. കൊറൊണ വൈറസ് ബാധിച്ചിട്ടില്ല.

ജയിംസ് ബോണ്ട് വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടി ഹോണര്‍ ബ്ലാക്ക്മാന്‍ അന്തരിച്ചു. 94 വയസായിരുന്നു. ജയിംസ് ബോണ്ട് സിനിമയിലെ പുസ്സി ഗാലോര്‍ എന്ന നെഗറ്റീവ് വേഷത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. .

സസക്സിലെ ലൂയിലാണ് അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാണ് മരണകാരണമെന്ന് കുടുംബം അറിയിച്ചു. കൊറൊണ വൈറസ് ബാധിച്ചിട്ടില്ല.

1960കളില്‍ ദ അവഞ്ചേഴ്സിലെ കാത്തി ഗേല്‍ എന്ന വേഷത്തിലൂടെയാണ് ഹോണര്‍ ബ്ലാക്ക്മാന്‍ പ്രേക്ഷകശ്രദ്ധ നേടിയ ഹോണര്‍ 1964ല്‍ പുറത്തിറങ്ങിയ ഗോള്‍ഡ്ഫിംഗര്‍ എന്ന സിനിമയിലാണ് അഭിനയിച്ചത്. ബോണ്ട് വേഷങ്ങളില്‍ ഏറ്റവും പ്രശസ്തി നേടിയ വിഖ്യാത നടന്‍ സീന്‍ കോണറിയാണ് ഈ സിനിമയില്‍ ബോണ്ടിനെ അവതരിപ്പിച്ചത്.

shortlink

Post Your Comments


Back to top button