CinemaGeneralLatest NewsMollywoodNEWS

നീയെത്ര സുന്ദരിയാണെന്ന് ഈ ചിത്രങ്ങൾ തെളിയിക്കും ; കൂട്ടുകാരിക്ക് ജന്മദിനാശസകള്‍ നേര്‍ന്ന് റിമ കല്ലിങ്കല്‍

ടേക്ക് ഓഫിലെ അഭിനയത്തിന് ഗോവ അന്താരാഷ്ട്ര ചലചിത്രോത്സവത്തില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം പാര്‍വതിയെ തേടിയെത്തി.

2006-ല്‍ പുറത്തിറങ്ങിയ ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരമാണ് പാർവ്വതി തിരുവോത്ത്. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും സിനിമയിൽ താരം അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാൽ 14 വർഷത്തിന് ശേഷം ഇന്ന് മലയാള സിനിമയിലെ മുൻ നിര നായികമാരിൽ ഒരാളായി മാറിയിരിക്കുകയാണ് പാർവ്വതി. എന്ന് നിന്റെ മൊയ്തീന്‍, ടേക്ക് ഓഫ്, ഉയരെ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം താരത്തിന് നിരവധി ആരാധകരെ നേടിക്കൊടുത്തു.

ടേക്ക് ഓഫിലെ അഭിനയത്തിന് ഗോവ അന്താരാഷ്ട്ര ചലചിത്രോത്സവത്തില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം പാര്‍വതിയെ തേടിയെത്തി. അതേ കഥാപാത്രത്തിന് തന്നെ ദേശീയ പുരസ്‌കാര വേദിയില്‍ മികച്ച നടിക്കുള്ള ജൂറി പരാമര്‍ശവും പാര്‍വതിയെ തേടിയെത്തി. പാർവ്വതിയുടെ ഏറ്റവും അടുത്ത സുഹൃത്താണ് നടി റിമ കല്ലിങ്കല്‍. ഇപ്പോഴിതാ തന്റെ പ്രിയ കൂട്ടുകാരിക്ക് ജന്മദിനാശസകള്‍ നേര്‍ന്നിരിക്കുകയാണ് റിമ കല്ലിങ്കല്‍.

 

പാര്‍വതിക്കൊപ്പമുള്ള സൗഹൃദനിമിഷങ്ങള്‍ പകര്‍ത്തിയ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് താരം സുഹൃത്തിന് ആശംസകള്‍ നേര്‍ന്നത്.

“നീയെത്ര സുന്ദരിയാണെന്ന് തെളിയിക്കുന്നതാണ് ആദ്യത്തെ കുറച്ച് ചിത്രങ്ങള്‍…നീയെനിക്കാരാണ് എന്നതാണ് ആ അവസാന ചിത്രം പറയുന്നത്. താങ്ങാവുന്ന ആ ചുമലുകള്‍. വരാനിരിക്കുന്ന യാത്രകള്‍ക്ക് അനുഭവങ്ങള്‍ക്ക് ആശംസകള്‍ സഹോദരി…”റിമ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button