CinemaGeneralLatest NewsMollywoodNEWS

ആ രാത്രി ലോഡ്ജ് മുറിയില്‍ കിടന്ന് ഞാന്‍ ഒരുപാട് കരഞ്ഞു: എംകെ അര്‍ജുനനെ എനിക്ക് കിട്ടിയത് അവിടെ നിന്നാണ്

ദേവരാജന്‍ മാഷിനൊപ്പം ജോലി ചെയ്തില്ലെങ്കില്‍ ഒരു ഗാനരചയിതാവിന് നിലനില്‍പ്പോ അംഗീകാരമോ ഇല്ല

മലയാള ചലച്ചിത്ര ഗാനശാഖയ്ക്ക് വിലമതിക്കാനാവാത്ത സംഭാവനയാണ് ശ്രീകുമാരന്‍ തമ്പി എംകെ അര്‍ജുനന്‍ കൂട്ടുകെട്ട് നല്‍കിയത്. സംഗീത ലോകത്ത് വലിയ ചരിത്രം സൃഷ്ടിച്ച എംകെ അര്‍ജുനന്‍ ഈ പാര് വിട്ട് മറ്റൊരിടത്തേക്ക് മാറുമ്പോള്‍ തന്റെ സംഗീത സപര്യയില്‍ ഒരു വന്‍ വൃക്ഷം പോലെ എന്നും തനിക്കൊപ്പമുണ്ടായിരുന്നു ആ ഉറ്റ സ്നേഹിതനെ കുറിച്ച് ഉള്ളു തുറക്കുകയാണ് ശ്രീകുമാരന്‍ തമ്പി.

‘കെപി കൊട്ടാരക്കര നിര്‍മ്മിച്ച റെസ്റ്റ് ഹൗസിന്റെ സംഗീത സംവിധാനം ആദ്യം ദക്ഷിണാമൂര്‍ത്തി സ്വാമിയായിരുന്നു. സ്വാമിക്ക് അതില്‍ നിന്ന് പിന്മാറേണ്ടി വന്നു. അപ്പോഴാണ് അര്‍ജുനനെ വിളിച്ചാലോ എന്ന് ഞാന്‍ ചിന്തിച്ചത്. അര്‍ജുനന്‍ മദിരാശിയിലെത്തി. ദേവരാജന്‍ മാഷിന്റെ അനുവാദം ഉണ്ടെങ്കില്‍ മാത്രമേ താന്‍ ജോലി ചെയ്യുകയുള്ളൂവെന്ന് അദ്ദേഹം തീര്‍ത്തു പറഞ്ഞു. അര്‍ജുനനിലെ ഗുരുത്വം അതായിരുന്നു. എന്റെ ജീവിതത്തിലെ വലിയ ഒരു ദുര്‍ഘട സന്ധിയായിരുന്നു അക്കാലം. ദേവരാജന്‍ മാസ്റ്റര്‍ അന്ന് സംഗീത ചക്രവര്‍ത്തിയാണ്. സംഗീത സംവിധായകരുടെ കൂട്ടത്തില്‍ ആ അംഗീകാരം മറ്റാര്‍ക്കുമില്ല. ഞങ്ങള്‍ ഒരുമിച്ച് ചെയ്ത പതിനഞ്ച് പാട്ടുകള്‍ സൂപ്പര്‍ ഹിറ്റായ നേരത്താണ് ഇനി തമ്പിക്കൊപ്പം ജോലി ചെയ്യില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്. അന്ന് 26 വയസ്സുള്ള ഞാന്‍ ആ രാത്രിയില്‍ ലോഡ്ജ് മുറിയില്‍ കിടന്ന് ഒരുപാട് കരഞ്ഞു. ദേവരാജന്‍ മാഷിനൊപ്പം ജോലി ചെയ്തില്ലെങ്കില്‍ ഒരു ഗാനരചയിതാവിന് നിലനില്‍പ്പോ അംഗീകാരമോ ഇല്ല. മാഷിനൊപ്പം ഇനിയൊരു പാട്ടുണ്ടാകില്ല എന്ന വിഷമം ചിന്തിക്കുന്നതിന് അപ്പുറമായിരുന്നു. ആ അവസരത്തിലാണ് അദ്ദേഹത്തെ കാണാനായി അര്‍ജുനനൊപ്പം ചെല്ലുന്നത്. അര്‍ജുനന്‍ മുകളിലേക്ക് പോകൂ. ഞാന്‍ കാറിലിരിക്കാം എന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ താഴെയുണ്ടെന്നറിഞ്ഞപ്പോള്‍ ദേവരാജന്‍ മാസ്റ്റര്‍ എന്നെ വിളിപ്പിച്ചു. തമ്പി തരക്കേടില്ലാതെ എഴുതും. ദേവരാജന്‍ മാഷ്‌ അര്‍ജുനനോട് പറഞ്ഞു. വഴക്കിലായിരുന്നെങ്കിലും പില്‍ക്കാലത്ത് പാട്ടെഴുത്തിന് മാത്രമല്ല തിരക്കഥയ്ക്ക് പോലും മാഷ്‌ എന്റെ പേര് ശുപാര്‍ശ ചെയ്തു’.

കടപ്പാട് : മലയാള മനോരമ (കാഴ്ചപ്പാട് പേജ്)

shortlink

Related Articles

Post Your Comments


Back to top button