CinemaGeneralLatest NewsMollywoodNEWS

‘ജൈവവളമെന്ന് എഴുതിയൊട്ടിച്ച് രാസവളമാണ് വിതരണം നടത്തുന്നത്; ശ്രീനിവാസൻ

ഉപദ്രവിക്കരുതെന്നായിരുന്നു അയാളുടെ ആവശ്യം

ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന ജൈവകൃഷി പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍തലത്തിലുള്ള പ്രോജക്ടുകളും മറ്റും ആളുകളുടെ കണ്ണില്‍ പൊടിയിടാനുള്ള തട്ടിപ്പുകള്‍ മാത്രമാണെന്ന് നടന്‍ ശ്രീനിവാസന്‍,, ജൈവവളമെന്ന പേരില്‍ കൃഷിഭവനില്‍ വിതരണം ചെയ്യുന്നത് രാസവളമാണെന്നാണ് ശ്രീനിവാസന്‍ പറയുന്നത്,, തന്റെ സുഹൃത്തിനുണ്ടായ അനുഭവം പങ്കുവെച്ചാണ് ശ്രീനിവാസന്റെ ഈ പരാമര്‍ശം.

ഇന്ന്ന ‘ജൈവകൃഷി പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാര്‍തല പ്രോജക്ടുകള്‍ പലതും ആളുകളുടെ കണ്ണില്‍ പൊടിയിടാനുള്ള തട്ടിപ്പുകള്‍ മാത്രമാണ് ,, എന്റെ സുഹൃത്തിനുണ്ടായ ഒരനുഭവം പറയാം,, കൃഷിഭവനില്‍നിന്ന് കൊയിലാണ്ടി തിക്കോടി സ്വദേശി സത്യന്‍ കൃഷിയാവശ്യത്തിനായി ജൈവവളം നല്‍കി,, ചാക്കിനുപുറത്ത് ജൈവവളമെന്നെല്ലാം വലുതായി എഴുതിവെച്ചിട്ടുണ്ട്,, ഉപയോഗിക്കാന്‍ തുടങ്ങി കുറച്ചുദിവസം കഴിഞ്ഞിപ്പോള്‍ ചില സംശയങ്ങളുണ്ടായതിനെ തുടര്‍ന്ന് വളം പരിശോധനയ്ക്കയച്ചു. രാസവളമായിരുന്നു അതെല്ലാമെന്ന് തെളിഞ്ഞു.’

വളരെ നന്നായി ‘ജൈവവളമെന്ന് എഴുതിയൊട്ടിച്ച് കൃഷിഭവന്‍ രാസവളം വിതരണം ചെയ്യുകയാണെന്ന് തെളിഞ്ഞതോടെ പരാതിയുമായി ഇറങ്ങി,, അന്വേഷണത്തില്‍ മഞ്ചേരിയില്‍ല്‍നിന്നാണ് വളം കൃഷിഭവനിലേക്കെത്തിയതെന്നും സംഭവത്തിനുപിന്നില്‍ ഒരു ദുബായിക്കാരനാണെന്ന് കണ്ടെത്തി,, കൈക്കൂലികൊടുത്ത് രാസവളം ജൈവവളമെന്ന ലേബലോട്ടിച്ച് വിതരണത്തിനെത്തിക്കുകയായിരുന്നു.. പരാതിയുമായി മുന്നോട്ടുപോയപ്പോള്‍ ദുബായിക്കാരന്‍ പ്രത്യക്ഷപ്പെട്ടു,, ഉപദ്രവിക്കരുതെന്നായിരുന്നു അയാളുടെ ആവശ്യം.

എന്നാൽ ‘ഈ കാര്യങ്ങളെല്ലാം സര്‍ക്കാരിനറിയാം, ജൈവവളത്തിന്റെ പേരില്‍ നടത്തുന്ന തട്ടിപ്പ് ഞാന്‍ മുഖ്യമന്ത്രിയുടെയും വകുപ്പുമന്ത്രിയുടെയും ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button