CinemaGeneralLatest NewsMollywoodNEWS

സ്‌പോട് മീ ചലഞ്ചുമായി നടൻ കുഞ്ചാക്കോ ബോബന്‍

സ്കൂൾ കാലത്തെ ഒരു ചിത്രമാണ് ചാക്കോച്ചൻ ആരാധകർക്കായി ഷെയർ ചെയ്തിരിക്കുന്നത്

സോഷ്യൽ മീഡിയിൽ സജീവമായ താരങ്ങളിലൊരാളാണ് നടൻ കുഞ്ചാക്കോ ബോബന്‍. നടന്റെ മിക്ക പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയൊരു പോസ്റ്റാണ് ഇന്‍സ്റ്റഗ്രാമിൽ വൈറലായിരിക്കുന്നത്. തന്റെ ഒരു പഴയകാല ചിത്രം പങ്കുവെച്ച ചാക്കോച്ചന്‍ ഈ ഫോട്ടോയില്‍ നിന്ന് തന്നെ കണ്ടുപിടിക്കാമോ എന്നാണ് ചോദിക്കുന്നത്.

സ്‌പോട്ട് മീ ചലഞ്ചുമായിട്ടാണ് ഇത്തവണ ചാക്കോച്ചന്‍ എത്തിയിരിക്കുന്നത്. ഇതിനായി സ്കൂൾ കാലത്തെ ഒരു ചിത്രമാണ് ചാക്കോച്ചൻ ആരാധകർക്കായി ഷെയർ ചെയ്തിരിക്കുന്നത്. അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു നാടകത്തിൽ അഭിനയിച്ച സമയത്തുള്ള ഫോട്ടോയാണ് ഇത്. കൂട്ടത്തിൽ നിന്നും എന്നെ കണ്ടുപിടിക്കൂ എന്നാണ് ചാക്കോച്ചൻ ആരാധകർക്ക് നൽകിയിരിക്കുന്ന ചലഞ്ച്.

 

 

View this post on Instagram

 

…#spotmechallenge…? A play during my 5th standard@LeoXIII School,Alappuzha!

A post shared by Kunchacko Boban (@kunchacks) on

അഭിനേതാക്കളില്‍ രാജകുമാരിയായി ഇരിക്കുന്ന ആളാണ് ചാക്കോച്ചനെന്നാണ് അധികപേരും പറയുന്നത്. ക്വീനായിട്ടാണ് ചാക്കോച്ചന്‍ ചിത്രത്തിലുളളതെന്ന് മിക്കവരും കമന്റ് ചെയ്തിരിക്കുന്നു. വിനയ് ഫോര്‍ട്ട്, ഫര്‍ഹാന്‍ ഫാസില്‍ തുടങ്ങിയവരും നടന്റെ പുതിയ ചിത്രത്തിന് താഴെ കമന്റുമായി എത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button