CinemaGeneralLatest NewsMollywoodNEWS

ആരാധകർക്ക് ജന്മദിനത്തിൽ കിടിലൻ സർപ്രൈസുമായി അല്ലു അർജുൻ, ‘പുഷ്‌പ’ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങി

ആര്യ, ആര്യ 2 എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം സുകുമാർ - അല്ലു അർജുൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം കൂടിയാണ് 'പുഷ്‌പ'

പിറന്നാൾ ദിനത്തിൽ ആരാധകർക്ക് കിടിലൻ സമ്മാനവുമായി മലയാളികളുടെ സ്റ്റൈലിഷ് സൂപ്പർസ്റ്റാർ അല്ലു അർജുൻ. തന്റെ പുതിയ ചിത്രമായ ‘പുഷ്‌പ’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററാണ് അല്ലു പിറന്നാൾ ദിവസം പുറത്തുവിട്ടത്. ആര്യ, ആര്യ 2 എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം സുകുമാർ – അല്ലു അർജുൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം കൂടിയാണ് ‘പുഷ്‌പ’. അഞ്ച് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിൽ  പുഷ്പരാജ് എന്ന കഥാപാത്രമായിട്ടാണ് അല്ലു എത്തുന്നത്. രശ്മിക മന്ദാനയാണ് നായിക.

മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രത്തിന്റെ നിർമാണം. രംഗസ്ഥലത്തിന് ശേഷം സുകുമാർ – മൈത്രി മൂവി മേക്കേഴ്‌സ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണ് പുഷ്പ.

.

shortlink

Related Articles

Post Your Comments


Back to top button