CinemaGeneralLatest NewsMollywoodNEWS

‘ വിളക്കേന്തിയ മാലാഖ’; ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ പ്രശംസിച്ച് സംവിധായകൻ പ്രിയദർശൻ

ആതുര ശുശ്രൂഷാ രംഗത്തിൽ ലോകത്തിനു മാതൃകയാകുകയും മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക്‌ തുടക്കം കുറിക്കുകയും ചെയ്ത നഴ്സ് ആണ് ഫ്ലോറൻസ് നൈറ്റിംഗേൽ

ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ പ്രശംസിച്ച് സംവിധായകൻ പ്രിയദർശൻ. കേരളത്തിന്റെ ഫ്ലോറൻസ് നൈറ്റിംഗേൽ എന്നാണ് ആരോഗ്യമന്ത്രിയെ പ്രിയദർശൻ വിശേഷിപ്പിച്ചത്. ആതുര ശുശ്രൂഷാ രംഗത്തിൽ ലോകത്തിനു മാതൃകയാകുകയും മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക്‌ തുടക്കം കുറിക്കുകയും ചെയ്ത നഴ്സ് ആണ് ഫ്ലോറൻസ് നൈറ്റിംഗേൽ എന്ന ‘വിളക്കേന്തിയ മാലാഖ’.

“കേരളത്തിന്റെ ഫ്ലോറൻസ് നൈറ്റിംഗേൽ ശ്രീമതി. കെ.കെ. ശൈലജ ടീച്ചർ! നിരവധി പേർക്ക് പ്രചോദനമാണ് താങ്കൾ. ജനങ്ങളെ രക്ഷിക്കാനുള്ള താങ്കളുടെ പരിശ്രമങ്ങൾ പ്രശംസാവഹമാണ്!”. ആരോഗ്യമന്ത്രിയുടെ ചിത്രത്തിനൊപ്പം പ്രിയദർശൻ കുറിച്ചു.

പ്രിയദർശന്റെ വാക്കുകൾ നിരവധിപേരാണ് ഏറ്റെടുത്തിരിക്കുന്നത്. സർക്കാരിന്റെ നേതൃത്വത്തിൽ ആരോഗ്യവകുപ്പും പൊലീസും മറ്റു വകുപ്പുകളും നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും ഇവർ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button