GeneralLatest NewsMollywood

നടന്‍ സുരേഷ് ഗോപിക്കൊപ്പം തടിയനും ഞൊണ്ടിക്കാലനുമായ ഒരാള്‍ സിനിമയില്‍ അവസരം ചോദിക്കാന്‍ വന്നു!! പേര് മോഹന്‍ലാല്‍

അദ്ദേഹം സിനിമയില്‍ അഭിനയിക്കാന്‍ അവസരം തേടി വന്ന ആളാണ്. ഒരു ബൈക്ക് അപകടത്തിലാണ് കാലിന് പരിക്കേറ്റത്

മലയാള സിനിമയിലെ താര രാജാവായി മാറിയ നടനാണ്‌ മോഹന്‍ലാല്‍. വില്ലന്‍ കഥാപാത്രത്തിലൂടെ അഭിനയ രംഗത്തേയ്ക്ക് എത്തുകയും സഹതാരവേഷങ്ങളിലൂടെ ആക്ഷന്‍ ഹീറോ ആയി മാറുകയും ചെയ്ത ഈ വിസ്മയ താരം ഇന്നു ഹിന്ദി, തമിഴ് തുടങ്ങി അന്യഭാഷാ ചിത്രങ്ങളിലും വിജയം നേടി മുന്നേറുകയാണ്. അഭിനയ ജീവിതത്തിന്റെ നാല്‍പ്പത് വര്‍ഷങ്ങള്‍ പിന്നിട്ട മോഹന്‍ലാലിന്റെ സിനിമാ പ്രവേശനത്തെക്കുറിച്ച് രസകരമായി അവതരിപ്പിച്ച്‌ നടന്‍ ശ്രീനിവാസന്‍.

ശ്രീനിവാസന്റെ അടുത്ത ചാന്‍സ് ചോദിച്ചു എത്തിയ മോഹന്‍ലാലിനെക്കുറിച്ചാണ് താരം പങ്കുവച്ചത്. ” ഒരു ദിവസം ഞാന്‍ താമസിക്കുന്ന മുറിയിലേക്ക് നടന്‍ സുരേഷ് ഗോപിക്കൊപ്പം ഒരു തടിയനും ഞൊണ്ടിക്കാലനുമായ വ്യക്തി കയറിവന്നു. സുരേഷ് ഗോപി എന്നോട് പറഞ്ഞു അദ്ദേഹം സിനിമയില്‍ അഭിനയിക്കാന്‍ അവസരം തേടി വന്ന ആളാണ്. ഒരു ബൈക്ക് അപകടത്തിലാണ് കാലിന് പരിക്കേറ്റത്.

ഞാന്‍ അയാളെ ഒന്ന് അടിമുടി നോക്കി. താങ്കള്‍ നടകത്തില്‍ അഭിനയിച്ചിട്ടുണ്ടോ എന്ന് ഞാന്‍ ചോദിച്ചു. ഇല്ല എന്ന് അദ്ദേഹം മറുപടി നല്‍കി. താങ്കള്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ബിരുദം പൂര്‍ത്തിയാക്കിയിട്ടുണ്ടോ? ഇല്ല എന്ന് അദ്ദേഹം വീണ്ടും മറുപടി നല്‍കി. എനിക്കയാളോട് പുച്ഛവും പരിഹാസവും തോന്നി . ഇതുരണ്ടും ഉണ്ടായിട്ടും ഇതുവരെ സിനിമയില്‍ അവസരം കിട്ടാത്ത എത്രയോ ആളുകള്‍ സമൂഹത്തിലുണ്ട്. ഇതിനിടയിലാണ് ഒരാള്‍ ഇത് ഒന്ന് പോലും ഇല്ലാതെ സിനിമയില്‍ അഭിനയിക്കാന്‍ മോഹവുമായി എത്തിയിരിക്കുന്നത്. ഉടനെ അയാള്‍ എന്നോട് പറഞ്ഞു നിങ്ങള്‍ അഭിനയിച്ച മേള എന്ന സിനിമ ഞാന്‍ കണ്ടു . എനിക്ക് നിങ്ങളുടെ പ്രകടനം വളരെയധികം ഇഷ്ടമായി എന്ന്. അദ്ദേഹത്തിന്റെ ഈ അഭിപ്രായം എനിക്ക് അയാളില്‍ ഒരു സ്നേഹം ഉളവാക്കി. ഞാന്‍ അയാളോട് ചോദിച്ചു എന്താണ് സുഹൃത്തേ നിങ്ങളുടെ പേര് എന്ന് . അപ്പോള്‍ അയാള്‍ മറുപടി നല്‍കി എന്‍റെ പേര് മോഹന്‍ലാല്‍ എന്നാണ്.” ശ്രീനിവാസന്‍ പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button