CinemaGeneralLatest NewsMollywoodNEWS

‘ഞാനും കൂടെയുണ്ട്’; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കി അല്ലു അര്‍ജുന്‍

ഇന്നലെ കൊവിഡ് അവലോകനയോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ ആണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്

കൊവിഡ് ദുരിതം നേരിടുന്ന കേരളത്തിന് സഹായവുമായി തെന്നിന്ത്യന്‍ താരം അല്ലു അര്‍ജുന്‍ രംഗത്തെത്തി.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കാണ് താരം സംഭാവന നല്‍കിയിരിക്കുന്നത്. 25 ലക്ഷം രൂപയാണ് താരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയത്. ഇന്നലെ കൊവിഡ് അവലോകനയോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ ആണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ‘ഞാനും ഒപ്പമുണ്ട്’ എന്ന് സഹായം നല്‍കി കൊണ്ട് താരം പറഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് ദുരിതം നേരിടുന്ന മൂന്നു സംസ്ഥാനങ്ങൾക്കാണ് താരം സഹായവുമായി എത്തിയത്. ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങൾക്ക് അൻപത് ലക്ഷം രൂപ വീതവും കേരളത്തിന് 25 ലക്ഷം രൂപയും സാമ്പത്തിക സഹായമായി അല്ലു നൽകി. മുൻപ് പ്രളയകാലത്തും കേരളത്തിന് കൈത്താങ്ങായി അല്ലു അർജുൻ എത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button