GeneralKollywoodLatest News

3 കോടി രൂപ കോവിഡ് ഫണ്ടിലേക്ക്; നന്മയുടെ മുഖവുമായി സൂപ്പര്‍താരം

ഭക്ഷണവും മറ്റു അവശ്യവസ്തുക്കളും പൊലീസിന്റെ സഹായത്തോടെ സുരക്ഷിതമായ അർഹതപ്പെട്ടവർക്ക് നൽകുന്നതായിരിക്കും. സേവനമാണ് ദൈവം.

പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായപ്പോൾ തമിഴ് മക്കൾക്ക് സഹായവുമായി മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്ന നടന്മാരില്‍ ഒരാളാണ് രാഘവ ലോറൻസ്. ഇപ്പോള്‍ ഇതാ നന്മയുടെ മുഖവുമായി വീണ്ടും എത്തുകയാണ് താരം. രജനികാന്ത് നായകനായെത്തുന്ന ചന്ദ്രമുഖി 2–ൽ അഭിനയിക്കുന്നതിന് തനിക്ക് ലഭിച്ച അഡ്വാൻസ് തുകയായ 3 കോടി മുഴുവൻ കോവിഡ് ഫണ്ടുകളിലേക്ക് സംഭാവന ചെയ്തു. ലോറൻസ് തന്നെയാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ തന്റെ സംഭാവന സംബന്ധിച്ചുള്ള വിശദവിവരങ്ങൾ വെളിപ്പെടുത്തിയത്.

ലോറൻസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

പ്രിയപ്പെട്ട കൂട്ടുകാരെ ആരാധകരെ നിങ്ങളോട് ഒരു സന്തോഷവാർത്ത പങ്കു വയ്ക്കാനുണ്ട്. തലൈവർ നായകനാകുന്ന ചന്ദ്രമുഖി 2 ആണ് എന്റെ അടുത്ത പ്രൊജക്റ്റ്. പി. വാസു സർ സംവിധാനം ചെയ്ത് കലാനിധി മാരൻ നിർമിക്കുന്ന ഇൗ ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചത് എന്റെ ഭാഗ്യമായി കരുതുന്നു. ഇൗ ചിത്രത്തിനായി എനിക്ക് ലഭിച്ച അഡ്വാൻസ് തുകയായ 3 കോടി രൂപ കൊറോണ വൈറസ് ഫണ്ടിലേക്ക് സംഭാവന ചെയ്യുന്നതായി അറിയിക്കുന്നു. താഴെ പറയുന്ന രീതിയിലാണ് ആ തുക വിഭാഗിച്ചു നൽകിയിരിക്കുന്നത്.

50 ലക്ഷം – PM ഫണ്ട്‌

50 ലക്ഷം – CM ഫണ്ട്‌ (TN)

50 ലക്ഷം – FEFSI (ദിവസവേതനകാർക്ക് )

50 ലക്ഷം – ഡാൻസർ യൂണിയൻ

25 ലക്ഷം – ഭിന്നശേഷിക്കാരായ കുട്ടികൾക്കു വേണ്ടി

75 ലക്ഷം – ലോറൻസ് ജനിച്ച റോയപുരത്തെ ദിവസവേതനക്കാരായ ജീവനക്കാർക്ക് വേണ്ടി.

ഭക്ഷണവും മറ്റു അവശ്യവസ്തുക്കളും പൊലീസിന്റെ സഹായത്തോടെ സുരക്ഷിതമായ അർഹതപ്പെട്ടവർക്ക് നൽകുന്നതായിരിക്കും. സേവനമാണ് ദൈവം.

shortlink

Related Articles

Post Your Comments


Back to top button