BollywoodCinemaGeneralLatest NewsNEWS

സഹായിക്കണം നിവൃത്തിയില്ലെന്ന് റംബോ സര്‍ക്കസ് അംഗങ്ങള്‍; ഭക്ഷണവും സഹായവുമെത്തിച്ച് നൽകി കുനാൽ കപൂർ; കയ്യടിച്ച് സോഷ്യൽ മീഡിയ

എന്നാല്‍ എല്ലാവരും അവഗണിക്കുന്നവരാണ് നമ്മള്‍, ആരും സഹായിക്കാനുമില്ലെന്നും ദിലിപ്

കൊവിഡിനെ തുടർന്ന് ലോക്ഡൗണില്‍ പ്രതിസന്ധിയിലായ റംബോ സര്‍ക്കസ് അംഗങ്ങള്‍ക്ക് ഭക്ഷണവും സഹായവുമെത്തിച്ച് നടന്‍ കുനാൽ കപൂര്‍,, സ്ത്രീകളും കുട്ടികളും മൃഗങ്ങളും അടങ്ങുന്ന സംഘമാണ് ലോക്ഡൗണില്‍ ബുദ്ധിമുട്ടുന്നത്,, തങ്ങളെ സഹായിക്കാനായി നടന്‍ കുനാൽ കപൂര്‍ എത്തിയതായി റംബോ സര്‍ക്കസിന്റെ മാനേജറും ഉടമസ്ഥനുമായ സുജിത് ദിലിപ് വ്യക്തമാക്കി.

കൂടാതെ സന്‍പാദയില്‍ നിന്നും എയ്‌രോളിയിലേക്ക് പോകാനിരുന്ന തങ്ങള്‍ ലോക്ഡൗണിനെ തുടര്‍ന്ന് പെട്ടുപോവുകയായിരുന്നുവെന്നും ദിലിപ് പറയുന്നത്,, ഒരു സര്‍ക്കസ് ആരാധകന്‍ കുനാലിനെ ബന്ധപ്പെടുകയും ഭക്ഷണവും സഹായവും എത്തിക്കുകയായിരുന്നുവെന്നും ദിലിപ് പറഞ്ഞു.

എന്നാൽ ഇതുവരെ സര്‍ക്കസ് ക്യാമ്പില്‍ നിന്നും ആരും പുറത്തു പോയിട്ടില്ലെന്നും സാമൂഹിക അകലം പാലിച്ചാണ് കഴിയുന്നത്,, ബാങ്കില്‍ നിന്നും ലോണിനായി ശ്രമിക്കുന്നുണ്ട്,, എന്നാല്‍ എല്ലാവരും അവഗണിക്കുന്നവരാണ് നമ്മള്‍, ആരും സഹായിക്കാനുമില്ലെന്നും ദിലിപ് പറഞ്ഞു,, എന്‍ജിഒകള്‍ക്കും, തെരുവ് നായകള്‍ക്കും, റംബോ സര്‍ക്കസുകാര്‍ക്കുമായി 10 കോടി രൂപ കണ്ടെത്തിയതായും കുണാല്‍ വ്യക്തമാക്കിയിരുന്നു.

shortlink

Post Your Comments


Back to top button