GeneralLatest NewsTollywood

സീരിയല്‍ നടി മരിച്ച നിലയില്‍

അഞ്ചാം നിലയില്‍ താമസിച്ചിരുന്ന ശാന്തിയെ പുറത്തേക്ക് കാണാതിരുന്നതിനെ തുടര്‍ന്ന് അടുത്ത ഫ്‌ളാറ്റിലെ താമസക്കാര്‍ പൊലീസിനെ വിവരം അറിയിച്ചപ്പോള്‍ അവരുടെ അന്വേഷണത്തിലാണ് ഫ്ലാറ്റിനുള്ളില്‍ മൃതദേഹം കണ്ടെത്തുന്നത്

തെലുങ്ക് ടെലിവിഷന്‍ രംഗത്തെ നടി ദുരൂഹ സാഹചര്യത്തില്‍ ഫ്‌ളാറ്റിനുള്ളില്‍ മരിച്ച നിലയില്‍. നടി വിശ്വ ശാന്തിയെയാണ് ഹൈദരാബാദ് യെല്ലാറെഡ്ഡിഗുഡയിലെ എഞ്ചീനിയേഴ്‌സ് കോളനിയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അഞ്ചാം നിലയില്‍ താമസിച്ചിരുന്ന ശാന്തിയെ പുറത്തേക്ക് കാണാതിരുന്നതിനെ തുടര്‍ന്ന് അടുത്ത ഫ്‌ളാറ്റിലെ താമസക്കാര്‍ പൊലീസിനെ വിവരം അറിയിച്ചപ്പോള്‍ അവരുടെ അന്വേഷണത്തിലാണ് ഫ്ലാറ്റിനുള്ളില്‍ മൃതദേഹം കണ്ടെത്തുന്നത്. ശാന്തിയുടെ മരണത്തിനു പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ല. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

താരം ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. അയല്‍ക്കാരെ ചോദ്യം ചെയ്തൂ. ലോക് ഡൗണ്‍ മൂലമുണ്ടായ സാമ്ബത്തിക ബുദ്ധിമുട്ട് മൂലം ശാന്തി ആത്മഹത്യ ചെയ്തതാണെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

shortlink

Post Your Comments


Back to top button