CinemaGeneralLatest NewsMollywoodNEWS

‘നിനക്ക് ഇരിക്കട്ടെ മോനെ എൻ്റെ വക ഒരു കുതിരപ്പവൻ’ ; ടിക് ടോക് താരം കാര്‍ത്തിക്കിനെ അഭിനന്ദിച്ച് സംവിധായകൻ ഭദ്രന്‍

2000 വർഷങ്ങൾക്ക് മുൻപ് ജനിച്ചു മരിച്ച ക്രിസ്തുവിൻ്റെ മരണശേഷം ലോകത്തെ രണ്ടായി തിരിച്ചതായി നമുക്ക് എല്ലാവർക്കും അറിയാം.

മലയാള സിനിമയിലെ എക്കാലത്തേയും പ്രിയപ്പെട്ട സംവിധായകരിലൊരാണ് ഭദ്രന്‍. സോഷ്യൽ മീഡിയയിലും സജീവമായ താരത്തിന്റെ പുതിയൊരു ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധയമാകുന്നത്. ടിക് ടോക് വീഡിയോയിലൂടെയും മറ്റുമായി പ്രേക്ഷകര്‍ക്ക് പരിചിതനായി മാറിയ കാര്‍ത്തികിനെ അഭിനന്ദിച്ച് കൊണ്ടാണ് അദ്ദേഹം എത്തിയിരിക്കുന്നത്.

കുറിപ്പിന്റെ പൂർണരൂപം………………………….

കുരുത്തോലകൾ ഇല്ലാതെ പോയ എൻ്റെ കുരിശപ്പം…

ഇന്ന് പെസഹാ വ്യാഴാഴ്ച ഞാൻ കണ്ട ഈ വീഡിയോ എന്നെ അതിശയിപ്പിച്ചു .

2000 വർഷങ്ങൾക്ക് മുൻപ് ജനിച്ചു മരിച്ച ക്രിസ്തുവിൻ്റെ മരണശേഷം ലോകത്തെ രണ്ടായി തിരിച്ചതായി നമുക്ക് എല്ലാവർക്കും അറിയാം.

” BEFORE CHRIST & AFTER CHRIST “.

ഇവിടെ കാർത്തിക് എന്ന ചെറുപ്പക്കാരൻ ഇപ്പോൾ പെയ്യ്തു കൊണ്ടിരിക്കുന്ന മഹാമാരിയെ രണ്ടു ERA യായി വീണ്ടും വ്യാഖ്യാനിച്ചിരിക്കുന്നു.

” PRE-COVID ERA & AFTER -COVID ERA “.

“പഴയത് ഒന്നും ഇനിയുള്ള കാലഘട്ടത്തിൻ്റെ ആവില്ല ! പകരം പുതിയ ആശയങ്ങൾ ഉണ്ടാവേണ്ടിയിരിക്കുന്നു ” എന്ന ആശയത്തെ Break ചെയ്തുകൊണ്ട് സ്പടികം എന്ന ചലച്ചിത്രത്തെ ” CREATION SHOULD BE TIMELESS” എന്ന് വ്യാഖ്യാനിച്ച
ആ Brilliance ! Simply Superb.

“നിനക്ക് ഇരിക്കട്ടെ മോനെ എൻ്റെ വക ഒരു കുതിരപ്പവൻ ”

shortlink

Related Articles

Post Your Comments


Back to top button