CinemaGeneralLatest NewsMollywoodNEWSUncategorized

ക്വാറന്റീന്‍ ദിനങ്ങളിൽ മറിയത്തിന്റെ ക്യാൻവാസ് ഡാഡിയാണ്; മകൾ വരച്ച ചിത്രവുമായി ദുൽഖർ സൽമാൻ

വിരലുകളിലെല്ലാം നെയിൽപോളിഷ് ഇട്ടിരിക്കുകയാണ് താരം, കയ്യിലൊരു സ്റ്റിക്കർ ടാറ്റൂവും പതിച്ചിട്ടുണ്ട്.

തിരക്കുകളും യാത്രകളുമൊക്കെയായി ഓടികൊണ്ടിരിക്കുന്നതിനിടയിൽ വീണുകിട്ടിയ ഒഴിവുസമയം ഫലപ്രദമായി കുടുംബാംഗങ്ങൾക്കൊപ്പം ചെലവഴിക്കുകയാണ് ദുൽഖർ സൽമാൻ. ക്വാറന്റെയിൻ കാലത്ത് ഉമ്മയെ സഹായിച്ചും മകൾ മറിയത്തിനൊപ്പം കളിച്ചുമൊക്കെ സമയം ചെലവഴിക്കുന്ന വിശേഷങ്ങൾ താരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ പുതിയൊരു ചിത്രവുമായി എത്തിയിരിക്കുകയാണ് താരം. വിരലുകളിലെല്ലാം നെയിൽപോളിഷ് ഇട്ടിരിക്കുകയാണ് താരം, കയ്യിലൊരു സ്റ്റിക്കർ ടാറ്റൂവും പതിച്ചിട്ടുണ്ട്. ക്വാറന്റയിൻ കാലത്തെ ഒരു അച്ഛന്റെ ജീവിതം ചിത്രത്തിലൂടെ പങ്കുവയ്ക്കുകയാണ് ദുൽഖർ. കുഞ്ഞുമറിയമാണ് ദുൽഖറിന്റെ ഇപ്പോഴത്തെ ബ്യൂട്ടീഷൻ. നിരവധി പേരാണ് താരത്തിന്റെ പുതിയ പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button