GeneralKollywoodLatest News

നടന്‍ കൃഷ്ണ വിവാഹിതനാകുന്നു; വധു തെന്നിന്ത്യന്‍ നടി

ലോക്‌ഡൗണും കോറോണയും മാറിയാല്‍ വിവാഹത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തെന്നിന്ത്യന്‍ നടന്‍ കൃഷ്ണ വിവാഹിതനാകുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായിനടി സുനൈനയുമായി നടന്‍ ഡേറ്റിംഗിലാണ്. ഇരുവരും വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നതായി ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ധനുഷ് ചിത്രം എന്നെ നോക്കി പായും തോട്ടയും , സില്ലു കരുപട്ടി എന്നിവയില്‍ മികച്ച വേഷങ്ങള്‍ കൈകാര്യം ചെയ്ത നടി സുനൈന തമിഴ് സിനിമയില്‍ അത്ര സജീവമല്ല.

ലോക്‌ഡൗണും കോറോണയും മാറിയാല്‍ വിവാഹത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button