CinemaGeneralLatest NewsMollywoodNEWS

‘വീട്ടിൽ സുരക്ഷിതത്വത്തോടെ ഇരിക്കുന്ന നമുക്ക് മുഴുവന്‍ പോലീസുകാര്‍ക്കും നല്‍കാനുളളത് സ്‌നേഹത്തിന്റെ ആദരവിന്റെ സല്യൂട്ട് മാത്രം’ ; സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്

ഒന്നാം ലോകങ്ങളില്‍ മനുഷ്യര്‍ ചികില്‍സ പോലും കിട്ടാതെ മരിക്കുമ്പോള്‍ കേരളമെന്ന ചെറിയൊരു ഇടം മരണങ്ങളെ തോല്‍പ്പിച്ചുകൊണ്ട് ലോകത്തിന് മാതൃകയാവുന്നു

കൊറോണയെ ചെറുക്കാന്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗണാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നത്. ഈ ദിനങ്ങളില്‍ ജനങ്ങളോട് വീട്ടില്‍ തന്നെ ഇരിക്കാന്‍ സര്‍ക്കാരും ആവശ്യപ്പെട്ടിരുന്നു.  ഇപ്പോഴിതാ ലോക് ഡൗണ്‍ സമയം സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന്റെതായി വന്ന ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയിൽ ശ്രദ്ധയമായി മാറിയിരിക്കുകുയാണ്.

കുറിപ്പിന്റെ പൂർണരൂപം…………………………….

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കിയുളള സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ക്കിടെയാണ് ലോകത്തെ ഒന്നടങ്കം നിശ്ചലമാക്കി കൊണ്ടുളള കോവിഡിന്റെ വരവ്.

ഒന്നാം ലോകങ്ങളില്‍ മനുഷ്യര്‍ ചികില്‍സ പോലും കിട്ടാതെ മരിക്കുമ്പോള്‍ കേരളമെന്ന ചെറിയൊരു ഇടം മരണങ്ങളെ തോല്‍പ്പിച്ചുകൊണ്ട് ലോകത്തിന് മാതൃകയാവുന്നു. ജനങ്ങള്‍ക്ക് ആശ്വാസവും പ്രതീക്ഷയും നല്‍കുന്നു. എല്ലാ മേഖലകളിലെയും നിസ്വാര്‍ത്ഥമായ മനുഷ്യര്‍ അക്ഷീണം പൊരുതുകയാണ് ഈ മഹാമാരിക്കെതിരെ. വേനല്‍ച്ചൂടിനെ വകവെയ്ക്കാതെ ജോലി ചെയ്യുന്ന പോലീസുകാരെ നാം കണ്ടിട്ടുണ്ട്.

എന്നാല്‍ ഇന്നവര്‍ ഈ വെയിലില്‍ നിന്ന് ആളുകളോട് പറയുന്നു. ദയവ് ചെയ്ത് നിങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങാതെ തിരിച്ച് വീട്ടില്‍ പോകൂ എന്ന്. എപ്പോഴെങ്കിലും നിങ്ങള്‍ ഈ പോലീസുകാരെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? അവരുടെ ജീവനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഡ്യൂട്ടിക്ക് ഇറങ്ങുന്ന പോലീസുകാരനോട് പോകല്ലേ കൊറോണയാണെന്ന് വാവിട്ട് കരഞ്ഞ് പറയുന്ന കുഞ്ഞ് മകളുടെ വീഡിയോ കണ്ടിരുന്നു.

ആ അച്ഛന് തന്റെ ഉത്തരവാദിത്വം നിറവേറ്റിയേ മതിയാവൂ. ഇങ്ങനെയാണ് ഓരോ പോലീസുകാരനും ഈ ദിവസങ്ങളില്‍ നമുക്കായി ജോലി ചെയ്യുന്നത്. വീടിന്റെ സുരക്ഷിതത്വത്തില്‍ ഇരിക്കുന്ന എനിക്ക് നിങ്ങള്‍ മുഴുവന്‍ പോലീസുകാര്‍ക്കും നല്‍കാനുളളത് സ്‌നേഹത്തിന്റെ ആദരവിന്റെ സല്യൂട്ട് മാത്രം.

shortlink

Related Articles

Post Your Comments


Back to top button