BollywoodGeneralLatest News

കഞ്ചാവ് ഉപയോഗിക്കുന്നു; ചുരുട്ട് വീഡിയോയിലൂടെ നടന്‍ വിവാദത്തില്‍

പുക വലിക്കാനായി പേപ്പറിൽ എന്തോ നിറച്ച് ഒട്ടിക്കുന്ന ദൃശ്യങ്ങളാണ് വെെറലായത്.

എന്നും വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന നടനും സംവിധായകനുമാണ്‌ അനുരാഗ് കശ്യപ്. സാമൂഹിക മാധ്യമങ്ങളിൽ വൈറലായ വീഡിയോയുടെ പേരിൽ താരത്തിനു പണികിട്ടിയിരിക്കുകയാണ്.

പുക വലിക്കാനായി പേപ്പറിൽ എന്തോ നിറച്ച് ഒട്ടിക്കുന്ന ദൃശ്യങ്ങളാണ് വെെറലായത്. കഞ്ചാവ് വലിക്കുന്നതിന് മുന്നോടിയായുള്ള ദൃശ്യങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഇത് കഞ്ചാവാണെന്ന വിമര്‍ശനം ശക്തമാകുകയാണ്. കഞ്ചാവ് ഉപയോ​ഗിച്ചതിനും അത് സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനും അനുരാഗിനെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നും അഭിപ്രായമുയർന്നു. മുംബെെ പോലീസിന്റെ ട്വിറ്റർ പേജിനെ ടാ​ഗ് ചെയ്തും പലരും വീഡിയോ പങ്കുവച്ചു.

ഇപ്പോഴിതാ, മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. ദയവ് ചെയ്ത് മുംബെെ പോലീസ് ഈ വിഷയം ശ്രദ്ധിക്കണം. ഞാൻ ചുരുട്ടുന്നത് പുകയിലയാണെന്ന് ഇവരെ ബോധ്യപ്പെടുത്തണം. ഭക്തരുടെയും ട്രോളുകളുടെയും സംതൃപ്തിക്ക് വേണ്ടി ഈ വിഷയം ദയവായി വിശദമായി അന്വേഷിച്ചിക്കണം- കശ്യപ് ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button