BollywoodGeneralLatest News

സീതയുടെ വേഷമിട്ട താരത്തെ മനസിലായോ? ഈ പതിമൂന്നുകാരി ഇന്നത്തെ സൂപ്പര്‍താരം

അവൾക്ക് കഷ്ടിച്ച് 13 വയസുമാത്രമാണ് പ്രായം. ഇങ്ങനെ ഒരുങ്ങുന്നതിന് അവൾക്ക് പപ്പയിൽ നിന്ന് ഏറെ ശകാരം കിട്ടുമായിരുന്നു

ഈ ലോക്ഡൌന്‍കാലത്ത് രാമായണം പുനസംപ്രേക്ഷണം പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഈ സമയത്ത് , സ്കൂളിലെ രാമായണ നാടകത്തിൽ സീതയായി എത്തിയ താര സുന്ദരിയുടെ ചിത്രം വൈറല്‍ ആകുന്നു.

ബോളിവുഡ് നടി കങ്കണ റണാവത്ത് ആണ് സീതയായി എത്തിയത്. സഹോദരിയും കങ്കണയുടെ സോഷ്യല്‍ മീഡിയ മാനേജരുമായ രംഗോലി ചന്ദേലാണ് താരത്തിന്റെ ഈ കുട്ടിക്കാല ചിത്രം പങ്കുവച്ചത്.

”കങ്കണ തന്നെയാണ് മെയ്ക്കപ്പും വസ്ത്രാലങ്കാരവും, സംവിധാനവും ചെയ്തിരിക്കുന്നത്. അവൾക്ക് കഷ്ടിച്ച് 13 വയസുമാത്രമാണ് പ്രായം. ഇങ്ങനെ ഒരുങ്ങുന്നതിന് അവൾക്ക് പപ്പയിൽ നിന്ന് ഏറെ ശകാരം കിട്ടുമായിരുന്നു, പക്ഷേ അവൾ അതൊരിക്കലും കാര്യമാക്കിയിരുന്നില്ല,” രം​ഗോലി ട്വീറ്റ് ചെയ്തു.

എ.എല്‍.വിജയ് സംവിധാനം ചെയ്യുന്ന തലൈവിയാണ് താരത്തിന്‍റെ പുതിയ ചിത്രം.

shortlink

Related Articles

Post Your Comments


Back to top button