CinemaGeneralLatest NewsMollywoodNEWS

മിമിക്രി ചെയ്തിരുന്ന കാലത്ത് ഒരു പരിപാടിയ്ക്ക് പോകാന്‍ വേണ്ടി സഹായകമായത് ഓട്ടോറിക്ഷ ; ദിലീപ് പറയുന്നു

പക്ഷെ ഓട്ടോ കാശ് കേട്ടപ്പോള്‍ ദിലീപും കൂടെയുള്ളവരും ഞെട്ടി

മലയാള സിനിമയിലെ സൂപ്പർ താരങ്ങളിൽ ഒരാളാണ് നടൻ ദിലീപ് . താരത്തിന്റെ അഭിനയ ജീവിതത്തിലെ മികച്ച ചിത്രങ്ങളിലൊന്നാണ് ഓട്ടോറിക്ഷ ഡ്രൈവറുടെ വേഷത്തിലെത്തിയ ‘കൊച്ചി രാജാവ്’ എന്ന ചിത്രം. ഇപ്പോഴിതാ സിനിമയിലെ പോലെ യഥാര്‍ഥ ജീവിതത്തിലും ഓട്ടോറിക്ഷ സഹായമായതിനെ കുറിച്ച് പറയുകയാണ് താരം. മിമിക്രി നടനായിരുന്ന കാലത്ത് ഒരു പരിപാടിയ്ക്ക് പോകാന്‍ വേണ്ടി ഓട്ടോറിക്ഷ സഹായകമായതും, എന്നാല്‍ അതിന് നല്‍കേണ്ടി വന്ന ഓട്ടോ ചാര്‍ജിനെ കുറിച്ചുമാണ് താരം പറയുന്നത്.

പൊന്‍കുന്നത്താണ് പരിപാടി,വേദിയില്‍ എന്‍എഫ് വര്‍ഗീസ്, ഹരിശ്രീ അശോകന്‍, എന്നിവര്‍ ഉള്‍പ്പെടെ ദിലീപിനെ കാത്തു നില്‍ക്കുകയായിരുന്നു. സമയമായിട്ടും പ്രോഗ്രാം അവതരിപ്പിക്കാന്‍ ദിലീപ് എത്തിയിട്ടില്ല. മൊബൈല്‍ ഫോണ്‍ പോലും ഇല്ലാത്ത കാലം. പെട്ടെന്നാണ് ഒരു ഓട്ടോറിക്ഷ ചീറിപ്പാഞ്ഞ് വരുന്നത്. ആലപ്പുഴയില്‍ നിന്നും ചങ്ങനാശ്ശേരി-തിരുവല്ല വഴി കിട്ടിയ ഓട്ടോയില്‍ കയറി ദിലീപ് സ്ഥലം ലക്ഷ്യമാക്കി പാഞ്ഞു. കൈയില്‍ കൊടുക്കാനുള്ള പണം ഉണ്ടോ ഇല്ലയോ എന്നൊന്നും നോക്കാന്‍ നിന്നില്ല. സമയത്ത് എത്തിയില്ലെങ്കില്‍ പ്രോഗ്രാം ചെയ്യാന്‍ വേറെ ആളെത്തും. ചങ്കിടിപ്പോടെ തുടങ്ങിയ ആ യാത്ര ദിലീപിനെ സ്ഥലത്തെത്തിച്ചു. പക്ഷെ ഓട്ടോ കാശ് കേട്ടപ്പോള്‍ ദിലീപും കൂടെയുള്ളവരും ഞെട്ടി.

അന്ന് ദിലീപിന് പരിപാടിയില്‍ കിട്ടിയിരുന്നത് 125 രൂപ. ഓട്ടോ ചാര്‍ജ് 150 രൂപ. ഒടുവില്‍ ബാക്കി പണം കൈയില്‍ നിന്നും കൊടുക്കേണ്ടി വന്നു വര്‍ഗീസിന്. എന്നാല്‍ ദിലീപിന്റെ ആത്മാര്‍ഥതയ്ക്ക് അഭിനന്ദനമാണ് ലഭിച്ചത്. തന്റെ മിമിക്രി നാളുകളിലെ സുഹൃത്തുക്കളുമൊത്ത് ഒരു മാധ്യമത്തിന് നല്‍കിയ ചാറ്റ് ഷോ യിലാണ് രസകരമായ ഈ അനുഭവം ദിലീപ് വെളിപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments


Back to top button