GeneralLatest NewsMollywood

ഇതൊരു അപാരമായ ഉത്തരവാദിത്വം ആണ്… രണ്ടെന്നത് പൂജ്യം ആക്കാനുള്ള ഭാരിച്ച ഉത്തരവാദിത്തം!! സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച് മിഥുന്‍ മാനുവല്‍ തോമസ്

ണ്ട് പേർക്ക് മാത്രം കോവിഡ് എന്നത് ആശ്വാസകരമാണ്.. !!

കേരള സര്‍ക്കാരിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് സംവിധായകൻ മിഥുൻ മാനുവൽ തോമസ്. ഞായറാഴ്ച കേരളത്തിൽ കൊറോണ സ്ഥിരീകരിച്ചത് രണ്ട് പേർക്ക് മാത്രമാണ്, അത് ആശ്വാസകരമാണെന്നും അതോടൊപ്പം അതൊരു വലിയ ഉത്തരവാദിത്വം ആണെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു

മിഥുന്‍ മാനുവലിന്റെ പോസ്റ്റ്‌

രണ്ട് പേർക്ക് മാത്രം കോവിഡ് എന്നത് ആശ്വാസകരമാണ്.. !! അതോടൊപ്പം ഇതൊരു അപാരമായ ഉത്തരവാദിത്വം ആണ്… ഈ രണ്ട്, വീണ്ടും പത്തോ ഇരുപതോആകാതെ തുടർച്ചയായി പൂജ്യം തന്നെ ആക്കാനുള്ള ഭാരിച്ച ഉത്തരവാദിത്തം..!! ലോകത്തിനു മുഴുവൻ മാതൃക ആകാനുള്ള ചുമതല..! വ്യക്തിപരമായി, സർക്കാർ നിർദേശങ്ങൾ സാധ്യമായ എല്ലാ രീതിയിലും തുടർന്നും പിന്തുടരാൻ തീരുമാനിച്ചു.. !! Come on guys.. !! നമ്മളാണ് മാതൃക.. !! We are the flag bearers.. !!

shortlink

Related Articles

Post Your Comments


Back to top button