GeneralLatest NewsMollywood

ഇതാവണമെടാ കലക്ടർ..‘സെൻസ്.. സെൻസിബിലി..സെന്‍സിറ്റിവിറ്റി ; സുഹാസിന് അഭിനന്ദനവുമായി രൺജി പണിക്കരും മമ്മൂട്ടിയും

രൺജി പണിക്കരുടെ അഭിപ്രായത്തോടു പൂർണമായി യോജിച്ചു കൊണ്ട് മമ്മൂട്ടിയും ആ പോസ്റ്റ് തന്റെ ഫെയ്സ്ബുക്ക് പേജിൽ ഷെയർ ചെയ്തിരിക്കുകയാണ്.

മമ്മൂട്ടി കലക്ടറുടെ റോളിലെത്തിയ ദ് കിങ് സിനിമ മലയാളികള്‍ മറക്കില്ല. ചിത്രത്തിലെ ‘സെൻസ്.. സെൻസിബിലി..സെന്‍സിറ്റിവിറ്റി എന്ന ഹിറ്റ് ഡയാലോഗ് പങ്കുവച്ചുകൊണ്ട് എറണാകുളം ജില്ലാ കലക്ടർ‌ എസ്. സുഹാസിനെ പ്രകീർത്തിച്ച് എത്തിയിരിക്കുകയാണ് നടനും തിരക്കഥാകൃത്തും സംവിധായകനുമായ രൺജി പണിക്കർ.

ഈ ലോക്ക് ഡൌണില്‍ ഒറ്റപ്പെട്ട ഒരു തുരുത്തിലേക്ക് അവശ്യസാധനങ്ങളുമായി തോണിയില്‍ പോകുന്ന കലക്ടറുടെ ചിത്രം പങ്കു വച്ചു കൊണ്ടായിരുന്നു രൺജി പണിക്കരുടെ പോസ്റ്റ്‌. ‘രാജ്യം യുദ്ധം ചെയ്യാൻ ഇറങ്ങുമ്പോൾ മുന്നണിപ്പോരാളിയാണ് എറണാകുളത്തിന്റെ കലക്ടർ ശ്രീ സുഹാസ് ഐ. എ.എസ്. ഒറ്റപ്പെട്ട തുരുത്തിലേക്ക് അവശ്യ സാധനങ്ങൾ വിതരണം ചെയ്യാൻ കലക്ടറുടെ തോണിയാത്ര. ഒറ്റയ്ക്ക്. ഇതാവണമെടാ കലക്ടർ..sense ..sensibility..sensitivity..Suhas..’ കലക്ടറുടെ ചിത്രം പങ്കു വച്ചു കൊണ്ട് രൺജി പണിക്കർ കുറിച്ചു

രൺജി പണിക്കരുടെ അഭിപ്രായത്തോടു പൂർണമായി യോജിച്ചു കൊണ്ട് മമ്മൂട്ടിയും ആ പോസ്റ്റ് തന്റെ ഫെയ്സ്ബുക്ക് പേജിൽ ഷെയർ ചെയ്തിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button