CinemaGeneralLatest NewsMollywoodNEWS

ഞാൻ ആര്യയുടെ ടീമിലെ അംഗം ആയിരുന്നില്ല ; ബിഗ് ബോസ് ഷോയെ കുറിച്ച് പാഷാണം ഷാജി

നൂറു ദിവസം സിനിമ ചെയ്‌താൽ കിട്ടാത്തത് അവിടെ നിന്നും കിട്ടും എന്നുള്ളത് കൊണ്ടാണ് പോയത്

മിമിക്രിയിലൂടെ വന്ന് സിനിമാ രംഗത്തെത്തിയ താരമാണ് സാജു നവോദയ (പാഷാണംഷാജി). പിന്നീട് ബിഗ് ബോസ് സീസൺ രണ്ടിലും മത്സരാർത്ഥിയായി താരം എത്തിയിരുന്നു. ഇപ്പോഴിതാ താരത്തിന്റെ ഒരു ലൈവ് വീഡിയോയാണ് സോഷ്യൽ മീഡിയിൽ വൈറലായിരിക്കുന്നത്. രജിത് കുമാറിനെപ്പറ്റിയും, ആര്യയുമായുള്ള ബന്ധത്തെപ്പറ്റിയും ബിഗ് ബോസിൽ എന്തിനു പോയി എന്നതിനെക്കുറിച്ചുമെല്ലാം താരം ലൈവിൽ പറയുന്നുണ്ട്.

ബിഗ് ബോസിൽ ജോലി ചെയ്യാൻ പോയതാണെന്നാണ് പാഷാണം ഷാജി പറയുന്നത്.
അതൊരു ഗെയിം ഷോയാണ്. എനിക്ക് പറഞ്ഞ പേയ്മെന്റ്റ് കിട്ടി. എനിക്ക് ബാങ്ക് ബാലൻസോ കാര്യങ്ങളോ ഒന്നും ഇല്ല. അന്നന്ന് കിട്ടുന്നത് കൊണ്ടാണ് മുൻപോട്ട് പോയിരുന്നത്. നൂറു ദിവസം സിനിമ ചെയ്‌താൽ കിട്ടാത്തത് അവിടെ നിന്നും കിട്ടും എന്നുള്ളത് കൊണ്ടാണ് പോയതെന്നും താരം പറഞ്ഞു.

ഒപ്പം താൻ ആരുടെയും ടീമിൽ അംഗം ആയിരുന്നില്ലെന്നും പാഷാണം ഷാജി പറയുന്നു. മാത്രവുമല്ല, ഞാൻ ഞാനായി തന്നെയാണ് അവിടെ നിന്നത്. കൂടാതെ അതൊരു ഗെയിം ഷോ ആണെന്നെ ഉത്തമ ബോധ്യം ഉണ്ടായിരുന്നു. അവിടെ ഒരാൾക്കേ വിജയം ഉണ്ടാകൂ എന്ന് അറിയുകയും ചെയ്യാം. അവിടെ മുൻപത്തെ ബിഗ് ബോസ് ഷോകൾ കണ്ടു പഠിച്ചു വന്നവർ നിരവധി ആയിരുന്നുവെന്നും പാഷാണം ഷാജി പറഞ്ഞു. രജിത് കുമാറിനെ പറ്റി ഒന്നുംപറയാനില്ലെന്നാണ് പാഷാണം ഷാജി പറഞ്ഞത്.
തികഞ്ഞ ഒരു മത്സരാർഥിയാണ് പുള്ളിയെന്നും. ചാനലിനേക്കാളും ബുദ്ധിയുള്ള, നല്ല ബ്രെയിൻ വർക്ക് ചെയ്യിപ്പിക്കുന്ന നല്ലൊരു ഗെയിമർ ആയിരുന്നു അദ്ദേഹമെന്നും പാഷാണം ഷാജി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button